റോബിൻ വില്യംസിന്റെ ആത്മഹത്യ കടക്കെണി മൂലം?

ഓസ്കാർ ജേതാവും ഹോളിവുഡ് ഹാസ്യ നടനുമായ റോബിൻ വില്യംസിന്റെ ആത്മഹത്യക്ക് പിന്നിൽ അമിത സാമ്പത്തിക ബാധ്യതകളെന്ന് റിപ്പോർട്ട്. കട ബാധ്യതകളെ തുടർന്നുണ്ടായ വിഷാദ രോഗത്തിനും മാനസിക പ്രശ്നങ്ങൾക്കും ചികിത്സയിലായിരുന്നു റോബിൻസ് എന്ന് സുഹൃത്തുക്കൾ പറഞ്ഞതായി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. ബന്ധം വേർപെടുത്തിയ ഭാര്യമാർക്ക് ജീവനാശം നൽകാൻ വേണ്ടി 600 ഏക്കറോളം വരുന്ന കൃഷിയിടം വിൽക്കാൻ റോബിൻസ് തീരുമാനിച്ചിരുന്നു. 75 മില്യൺ ഡോളറാണ് രണ്ടു ഭാര്യമാർ റോബിൻസിനോട് ജീവനാംശം ആവശ്യപ്പെട്ടത്.
 

കാലിഫോണിയ: ഓസ്‌കാർ ജേതാവും ഹോളിവുഡ് ഹാസ്യ നടനുമായ റോബിൻ വില്യംസിന്റെ ആത്മഹത്യക്ക് പിന്നിൽ അമിത സാമ്പത്തിക ബാധ്യതകളെന്ന് റിപ്പോർട്ട്. കട ബാധ്യതകളെ തുടർന്നുണ്ടായ വിഷാദ രോഗത്തിനും മാനസിക പ്രശ്‌നങ്ങൾക്കും ചികിത്സയിലായിരുന്നു റോബിൻസ് എന്ന് സുഹൃത്തുക്കൾ പറഞ്ഞതായി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. ബന്ധം വേർപെടുത്തിയ ഭാര്യമാർക്ക് ജീവനാശം നൽകാൻ വേണ്ടി 600 ഏക്കറോളം വരുന്ന കൃഷിയിടം വിൽക്കാൻ റോബിൻസ് തീരുമാനിച്ചിരുന്നു. 75 മില്യൺ ഡോളറാണ് രണ്ടു ഭാര്യമാർ റോബിൻസിനോട് ജീവനാംശം ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസമാണ് റോബിൻ വില്യംസിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്തിയത്. തനത് ഹാസ്യത്തിലൂടെ അഭിനയ കലയിലെ ഏറ്റവും വലിയ പുരസ്‌കാരം വരെ സ്വന്തമാക്കിയ താരം. അമേരിക്കയിലെ ഏറ്റവും പ്രിയപ്പെട്ട ഹാസ്യതാരമായിരുന്നു വില്യംസ്. മോർക്ക് ആൻഡ് മിൻഡി എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് വില്യംസ് ജനശ്രദ്ധ ആകർഷിക്കുന്നത്. പിന്നീട് ഹോളിവുഡ് സിനിമകളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

1997-ൽ പുറത്തിറങ്ങിയ ഗുഡ് വിൽ എൻഡിങ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മികച്ച സഹനടനുള്ള ഓസ്‌കാർ പുരസ്‌കാരം വില്യംസിന് ലഭിക്കുന്നത്. ഗുഡ് മോണിങ് വിയറ്റ്‌നാം, ഡെഡ് പോയെറ്റ്‌സ് സൊസൈറ്റി തുടങ്ങിയവയാണ് റോബിൻ വില്യംസിന്റെ പ്രധാനപ്പെട്ട മറ്റ് ചിത്രങ്ങൾ.