ഫ്രണ്ട്സ് സീരിസിലെ 'ഗൻതെർ' ജെയിംസ് മൈക്കിൾ ടൈലർ അന്തരിച്ചു.
Updated: Oct 25, 2021, 14:52 IST
എൻബിസിയിലെ പ്രശസ്ത സിറ്റോകം സീരിസായ ഫ്രണ്ട്സിൽ ഗൻതെർ എന്ന വെയറ്റർ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ജെയിംസ് മൈക്കിൾ ടൈലർ അന്തരിച്ചു. 59 വയസ്സായിരുന്നു. ഫ്രണ്ട്സിലെ 148 എപ്പിസോഡുകളിൽ സെൻട്രൽ പെർക്കിലെ കോഫി ഷോപ്പ് ജീവനക്കാരനായി ഇദേഹം വന്നു. റെയ്ച്ചൽ ഗ്രീനിനോടുള്ള ഗൻതെറിന്റെ വൺവേ പ്രേമവും തമാശകളും കാണികളെ ചിരിപ്പിച്ചു. 2018ൽ പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്നു.
ജെയിംസ് മൈക്കൾ ടൈലറിന്റെ മരണത്തിൽ ഫ്രണ്ട്സിലെ സഹതാരങ്ങൾ അനുശോചനം രേഖപ്പെടുത്തി. നാല് സിനിമയിലും നിരവധി ടെലിവിഷൻ സീരിസുകളിലും അദേഹം അഭിനയിച്ചിട്ടുണ്ട്. 2021 ൽ പുറത്തിറങ്ങിയ ഫ്രണ്ട്‌സ്: ദ റീയൂണിയനിലും അദ്ദേഹം ഉണ്ടായിരുന്നു.