ലാല്‍ ബാഗ് നവംബര്‍ 19ന് തീയേറ്ററുകളില്‍

 

മമ്ത മോഹന്‍ദാസ് പ്രധാന വേഷത്തിലെത്തുന്ന ലാല്‍ ബാഗ് നവംബര്‍ 19 വെള്ളിയാഴ്ച തീയേറ്ററുകളില്‍ എത്തുന്നു. മലയാളത്തിനൊപ്പം തമിഴ്, തെലുഗു ഭാഷകളിലായാണ് ചിത്രം എത്തുന്നത്. പൈസാ പൈസാ എന്ന ചിത്രത്തിന് ശേഷം പ്രശാന്ത് മുരളി പദ്മനാഭന്‍ ഒരുക്കുന്ന ഈ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം സെലിബ്‌സ് ആന്‍ഡ് റെഡ്കാര്‍പെറ്റ് ഫിലിംസിന്റെ ബാനറില്‍ രാജ് സഖറിയാസ് ആണ് നിര്‍മ്മിക്കുന്നത്.

ഒരു പിറന്നാള്‍ പാര്‍ട്ടിയിലുണ്ടാകുന്ന കൊലപാതകവും അതിന്റെ ദുരൂഹതകളുമാണ് ഈ ത്രില്ലര്‍ ചിത്രത്തിന്റെ പ്രമേയം. ബംഗളൂരുവിലാണ് ചിത്രം പൂര്‍ണ്ണമായും ചിത്രീകരിച്ചത്. സിജോയ് വര്‍ഗീസ്, രാഹുല്‍ മാധവ്, നന്ദിനി റായ്, നേഹാ സക്‌സേന, രാഹുല്‍ ദേവ് ഷെട്ടി, വികെ പ്രകാശ്, സുദീപ് കാരക്കാട്ട്  തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ആന്റണി ജോ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഗാനരചന അജീഷ് ദാസന്‍. രാഹുല്‍ രാജ് ആണ് സംഗീത സംവിധാനം.