സിനിമാ, സീരിയല്‍ നടന്‍ വി.പി രാമചന്ദ്രന്‍ അന്തരിച്ചു

 

 പ്രശസ്ത സിനിമ, സീരിയൽ നാടക നടനും സംവിധായകനുമായ വി.പി രാമചന്ദ്രന്‍ അന്തരിച്ചു. 81 വയസായിരുന്നു. സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കൂടിയായ രാമചന്ദ്രന്‍ റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോൺസുലേറ്റ് ജീവനക്കാരനുമായിരുന്നു. സംസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് നടക്കും. 1987 മുതൽ 2016 വരെ സിനിമയിൽ സജീവമായിരുന്നു.

19 സിനിമകളില്‍ അഭിനയിച്ചിട്ടുള്ള രാമചന്ദ്രന്‍ നിരവധി ചിത്രങ്ങള്‍ക്കു വേണ്ടിയും ശബ്ദം നല്‍കിയിട്ടുണ്ട്. അടുത്ത കാലം വരെ സീരിയലുകളിലും നാടകത്തിലും സജീവമായിരുന്നു. കിളിപ്പാട്ട്, അപ്പു, അയ്യർ ദ് ഗ്രേറ്റ്, പൊലീസ് ഓഫസർ, കഥാനായിക, ഷെവിലിയർ, സദയം, യുവതുർക്കി, ദി റിപ്പോർട്ടർ, ദയ, കണ്ടെത്തൽ, അതിജീവനം, വര്‍ണപ്പകിട്ട്, കുങ്കുമച്ചെപ്പ്, ഗംഗ്രോത്രി തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. ലോക പ്രശസ്ത നർത്തകൻ പത്മഭൂഷൻ വി.പി.ധനഞ്ജയന്‍റെ സഹോദരനാണ്.

ഭാര്യ വത്സ രാമചന്ദ്രൻ (ഓമന ). മക്കൾ ദീപ (ദുബൈ ). ദിവ്യ രാമചന്ദ്രൻ (നർത്തകി, ചെന്നൈ ). മരുമക്കൾ മാധവൻ കെ (ബിസിനസ്‌, ദുബായ് ). ശിവസുന്ദർ (ബിസിനസ്‌, ചെന്നൈ). മറ്റ് സഹോദരങ്ങൾ പ വി.പി.മനോമോഹൻ, വി.പി.വസുമതി, പരേതരായ വേണുഗോപാലൻ മാസ്റ്റർ, രാജലക്ഷ്‌മി, മാധവികുട്ടി, പുഷ്പവേണി.