പാഠപുസ്തക വിവാദം; ലീഗിനെ വിമര്‍ശിക്കാന്‍ ഖുര്‍ആന്‍ സൂക്തവുമായി ആഷിഖ് അബു
കൊച്ചി: എസ്എഫ്‌ഐ നല്കിയ പാഠപുസ്തകം കീറിയെറിഞ്ഞ ലീഗ് നടപടിയെ വിമര്ശിച്ച് സംവിധായകന് ആഷിഖ് അബു രംഗത്ത്. ‘നീ വായിക്കുക’ എന്ന് വിശുദ്ധ ഖുര്ആന്, നിന്നെ വായിക്കാന് സമ്മതിക്കില്ല എന്ന് ലീഗ് എന്ന് ആഷിഖ് അബു ഫേസ്ബുക്കില് കുറിച്ചു.
ആഷിഖിന്റെ പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്. പോസ്റ്റ് പ്രസദ്ധീകരിച്ച് ഒരു മണിക്കൂറിനകം തന്നെ അയ്യായിരത്തലധികം ലൈക്കുകളാണ് ലഭിച്ചത്. മൂസ്ലീം ലീഗ് അനുഭാവികള്‍ ആഷിഖിന്റെ പോസ്റ്റില്‍ ചീത്ത വിളിയും ആരംഭിച്ചിട്ടുണ്ട്. ആഷിഖ് ഖുറാനെ വളച്ചൊടിക്കുകയാണെന്നും ലീഗ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പാഠപുസ്തകത്തിന്റെ പുറംചട്ടയില്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ എന്ന് അച്ചടിച്ചത് അനുവദിക്കാനാവില്ലെന്നും അതിനാലാണ് പുസ്തകം കീറിയതെന്നും ലീഗ് അനുഭാവികള്‍ വിശദീകരണം നല്‍കുന്നുണ്ട്.
ഇന്നലെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിച്ച പാഠപുസ്തകം മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ കീറിയെറിഞ്ഞത്. മലപ്പുറം തിരൂരിലെ കൈനിക്കര എല്‍പി സ്‌കൂളിലാണ് സംഭവം. പുസ്തക വിതരണം ചെയ്യാനെത്തിയ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൈയ്യില്‍ നിന്നും ലീഗ് പ്രവര്‍ത്തകര്‍ ബലമായി പിടിച്ചെടുത്താണ് പുസ്തകങ്ങള്‍ നശിപ്പിച്ചത്.
ആഷിഖിന്റെ പോസ്റ്റ് കാണാം