അജു വര്‍ഗീസിനെതിരായ കേസ് പിന്‍വലിക്കണം; ആവശ്യവുമായി ആക്രമണത്തിന് ഇരയായ നടി
കൊച്ചി: അജു വര്ഗീസിന് എതിരായി രജിസ്റ്റര് ചെയ്ത കേസ് പിന്വലിക്കണമെന്ന് ആക്രമണത്തിന് ഇരയായ നടി. തന്റെ പേര് പരാമര്ശിച്ചുകൊണ്ട് അജു വര്ഗീസ് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ദുരുദ്ദേശ്യപരമല്ലെന്ന് നടി കോടതിയില് സമര്പ്പിച്ച സത്യവാങ്മൂലത്തില് വ്യക്തമാക്കി. കേസില് ദിലീപിനെ ആദ്യം ചോദ്യം ചെയ്തതിനു ശേഷമായിരുന്നു അജുവിന്്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
ദിലീപിനെ ന്യായീകരിക്കുന്ന പോസ്റ്റില്‍ നടിയുടെ പേര് പരാമര്‍ശിക്കപ്പെട്ടത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് അജു പോസ്റ്റില്‍ നിന്ന് പേര് മാറ്റുകയും ഖേദപ്രകടനം നടത്തുകയും ചെയ്തു. കളമശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയില്‍ പിന്നീട് അജുവിനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.
കളമശേരി പോലീസ് കേസില്‍ അജുവിനെ ചോദ്യം ചെയ്തിരുന്നു. തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അജു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കൊപ്പമാണ് നടിയുടെ സത്യവാങ്മൂലവും സമര്‍പ്പിച്ചത്.