ദിലീപ് അമ്മയിലേക്ക് തിരികെയെത്തുന്നു; അച്ചടക്കനടപടി നിലനില്‍ക്കുന്നതല്ലെന്ന് താരസംഘടന

ദിലീപിനെ പുറത്താക്കിയ നടപടി മലയാള സിനിമാ താരസംഘടനയായ അമ്മ പിന്വലിച്ചു. പുതിയ നേതൃത്വം ഭരണത്തിലെത്തിയതിന് ശേഷം ചേര്ന്ന ആദ്യത്തെ ജനറല്ബോഡി യോഗത്തിലാണ് തീരുമാനം. ദിലീപിനെതിരായ നടപടി സാങ്കേതികമായി നിലനില്ക്കില്ലെന്ന് കണ്ടെത്തിയ സംഘടന അദ്ദേഹത്തിനെ പുറത്താക്കിയ നടപടി റദ്ദാക്കുകയായിരുന്നു.
 

കൊച്ചി: ദിലീപിനെ പുറത്താക്കിയ നടപടി മലയാള സിനിമാ താരസംഘടനയായ അമ്മ പിന്‍വലിച്ചു. പുതിയ നേതൃത്വം ഭരണത്തിലെത്തിയതിന് ശേഷം ചേര്‍ന്ന ആദ്യത്തെ ജനറല്‍ബോഡി യോഗത്തിലാണ് തീരുമാനം. ദിലീപിനെതിരായ നടപടി സാങ്കേതികമായി നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയ സംഘടന അദ്ദേഹത്തിനെ പുറത്താക്കിയ നടപടി റദ്ദാക്കുകയായിരുന്നു.

നടി അക്രമിക്കപ്പെട്ട കേസില്‍ പ്രധാന ആസൂത്രകനാണ് ദിലീപെന്ന് പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ പുറത്താക്കാന്‍ സംഘടന തീരുമാനിച്ചത്. അറസ്റ്റിന് ശേഷം ജനറല്‍ സെക്രട്ടറി മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര നിര്‍വാഹക സമിതി യോഗമാണ് ദിലീപിനെ പുറത്താക്കുന്നത്. പുറത്താക്കപ്പെടുമ്പോള്‍ അമ്മയുടെ ട്രഷറര്‍ സ്ഥാനത്തായിരുന്നു അദ്ദേഹം.

ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന സംഘടനയുടെ ജനറല്‍ബോഡി യോഗം വനിതാ സംഘടന വിമന്‍ ഇന്‍ സിനിമ കളക്ടീവ് ബഹിഷ്‌കരിച്ചിരുന്നു. നടന്‍ പ്രിഥ്വിരാജ്, ഫഹദ് ഫാസില്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തില്ല.