ചലച്ചിത്രതാരം ശരണ്യ മോഹന് വിവാഹിതയാകുന്നു
ചലച്ചിത്രതാരം ശരണ്യ മോഹന് വിവാഹിതയാകുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് ശരണ്യ തന്റെ വിവാഹ വാര്ത്ത അറിയിച്ചത്. തിരുവനന്തപുരം സ്വദേശിയായ ഡോ. അരവിന്ദ് കൃഷ്ണന് ആണ് വരന്. സെപ്റ്റംബര് ആറിനാണ് വിവാഹം. ആലപ്പുഴയിലെ കൊറ്റംകുളങ്ങര ക്ഷേത്രത്തില് വച്ചാണ് വിവാഹച്ചടങ്ങുകള് നടക്കുക. കൊറ്റംകുളങ്ങരയിലെ ശരണ്യ മോഹന്റെ വീട്ടില് ഇന്നലെയായിരുന്നു വിവാഹ നിശ്ചയം.
Jul 13, 2015, 13:44 IST
ആലപ്പുഴ: ചലച്ചിത്രതാരം ശരണ്യ മോഹന് വിവാഹിതയാകുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് ശരണ്യ തന്റെ വിവാഹ വാര്ത്ത അറിയിച്ചത്. തിരുവനന്തപുരം സ്വദേശിയായ ഡോ. അരവിന്ദ് കൃഷ്ണന് ആണ് വരന്. സെപ്റ്റംബര് ആറിനാണ് വിവാഹം. ആലപ്പുഴയിലെ കൊറ്റംകുളങ്ങര ക്ഷേത്രത്തില് വച്ചാണ് വിവാഹച്ചടങ്ങുകള് നടക്കുക. കൊറ്റംകുളങ്ങരയിലെ ശരണ്യ മോഹന്റെ വീട്ടില് ഇന്നലെയായിരുന്നു വിവാഹ നിശ്ചയം.
നര്‍ത്തകിയായ ശരണ്യ ബാലതാരമായാണ് മലയാള സിനിമയിലെത്തുന്നത്. പിന്നീട് തമിഴിലുള്‍പ്പെടെ തെന്നിന്ത്യന്‍ ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
ശരണ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം