പ്രതി ദൈവമാണെങ്കിലും പിടികൂടും; നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മന്ത്രി എ.കെ.ബാലന്‍
നടി ആക്രമിക്കപ്പെട്ട സംഭവത്തില് പ്രതി ദൈവമാണെങ്കിലും പിടികൂടുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്. ക്വട്ടേഷന് സംഘങ്ങളില് മാത്രമായി അന്വേഷണം ഒതുക്കില്ലെന്നും ചലച്ചിത്ര, രാഷ്ട്രീയ മേഖലകളില് നിന്നുള്ളവരെയും അന്വേഷണത്തില് ഉള്ക്കൊള്ളിക്കുമെന്നും മന്ത്രി പറഞ്ഞു.
Feb 21, 2017, 13:13 IST
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില് പ്രതി ദൈവമാണെങ്കിലും പിടികൂടുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്. ക്വട്ടേഷന് സംഘങ്ങളില് മാത്രമായി അന്വേഷണം ഒതുക്കില്ലെന്നും ചലച്ചിത്ര, രാഷ്ട്രീയ മേഖലകളില് നിന്നുള്ളവരെയും അന്വേഷണത്തില് ഉള്ക്കൊള്ളിക്കുമെന്നും മന്ത്രി പറഞ്ഞു.
സിനിമാ മേഖലയില്‍ അംഗീതരിക്കാന്‍ പറ്റാത്ത ചില പ്രവണതകളാണ് ഈ ആക്രമണത്തിന് കാരണം. ഇത്തരം പ്രവണതകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കണം. അംഗീകരിക്കാനാകാത്ത് പ്രവണതകള്‍ക്ക് ഏത് വലിയവന്‍ നേതൃത്വം നല്‍കിയാലും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.