പോണ്ടിച്ചേരി രജിസ്ട്രേഷന്; അമല പോള്‍ വ്യാജരേഖയുണ്ടാക്കിയെന്ന് കണ്ടെത്തി
തിരുവനന്തപുരം: ആഡംബരക്കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് ലക്ഷക്കണക്കിന് രൂപ നികുതിയിനത്തില്‍ വെട്ടിച്ച സംഭവത്തില്‍ നടി അമല പോള്‍ വ്യാജരേഖ ചമച്ചതായും കണ്ടെത്തല്‍. ഒരാഴ്ചക്കു മുമ്പ് അമല പോള്‍ പുതുച്ചേരിയില്‍ വാടകച്ചീട്ടുണ്ടാക്കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിഷയത്തില്‍ അമല പോള്‍ നല്കിയ മറുപടിയില്‍ മോട്ടോര്‍ വാഹന വകുപ്പ് അതൃപ്തി രേഖപ്പെടുത്തി. വീണ്ടും വിശദീകരണം തേടാനാണ് തീരുമാനം.
ഒരാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കുകയോ നികുതി അടക്കുകയോ ചെയ്യാനാണ് നിര്‍ദേശം. ഓഗസ്റ്റ് 3നാണ് കാര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കഴിഞ്ഞയാഴ്ചയാണ് വാടകച്ചീട്ട് ഉണ്ടാക്കിയതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രജിസ്ട്രേഷന് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ തന്റെ ഭാഗം ന്യായീകരിച്ച് അമല പോള്‍ രംഗത്തെത്തിയിരുന്നു.