ഹാപ്പി ബര്‍ത്ത്‌ഡേ ലാലേട്ടാ; പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാലിന് ആശംസകളുമായി ആരാധകന്റെ ഗാനം

പിറന്നാള് ദിനത്തില് മോഹന്ലാലിന് ആശംസകളുമായി ആരാധകന് തയ്യാറാക്കിയ ഗാനം. അര്ഷാദ് ടി.പിയാണ് സുന്ദരനും കോമളനും..എന്നു തുടങ്ങുന്ന ഈ ഗാനത്തിനു പിന്നില്. ലിജോ ജോണ്സണ് സംഗീതം നല്കിയ ഗാനം വൈക്കം വിജയലക്ഷ്മിയും ലിജോയും ചേര്ന്നാണ് ആലപിച്ചിരിക്കുന്നത്.
 

കൊച്ചി: പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാലിന് ആശംസകളുമായി ആരാധകന്‍ തയ്യാറാക്കിയ ഗാനം. അര്‍ഷാദ് ടി.പിയാണ് സുന്ദരനും കോമളനും..എന്നു തുടങ്ങുന്ന ഈ ഗാനത്തിനു പിന്നില്‍. ലിജോ ജോണ്‍സണ്‍ സംഗീതം നല്‍കിയ ഗാനം വൈക്കം വിജയലക്ഷ്മിയും ലിജോയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഇന്നാണ് മോഹന്‍ലാലിന്റെ പിറന്നാള്‍.

ഗാനത്തിനിടയില്‍ ചലച്ചിത്ര മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ സൂപ്പര്‍താരത്തിന് പിറന്നാള്‍ ആശംസകളുമായി എത്തുന്നുണ്ട്. കവിയൂര്‍ പൊന്നമ്മയുടെ ആശംസയോടെയാണ് ഗാനം ആരംഭിക്കുന്നത്. മോഹന്‍ലാലിന്റെ വിവിധ ചിത്രങ്ങളില്‍ നിന്നുള്ള രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ദൃശ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

ഗാനം കേള്‍ക്കാം