ബോളിവുഡിലും തരംഗമായി ജല്ലിക്കട്ടിന്റെ ട്രെയിലര്‍; ആശംസകളുമായി സൂപ്പര്‍ താരങ്ങള്‍

എസ്.ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ അവലംബിച്ച് ഹരീഷും ആര്.ജയകുമാറുമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
 

കൊച്ചി: ബോളിവുഡിലും തരംഗമായി ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ടിന്റെ ട്രെയിലര്‍. സൂപ്പര്‍ താരങ്ങള്‍ വരെ ജല്ലിക്കെട്ടിന്റെ ട്രെയിലര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. തമിഴ്, ബോളിവുഡ് സിനിമകളില്‍ ശ്രദ്ധേയ സാന്നിധ്യമായ മാധവന്‍, ബോളിവുഡ് സ്റ്റാര്‍ സുനില്‍ ഷെട്ടി, ജാക്കി ഷ്‌റോഫ്, സഞ്ജയ് ഗുപ്ത, അഭിനേതാവും അവതാരകനുമായ ഗൗതം റോഡ് എന്നിവരാണ് ട്രെയിലര്‍ ഷെയര്‍ ചെയ്തിരിക്കുന്നവരില്‍ പ്രമുഖര്‍.

കാനഡയിലെ ടൊറന്റോ ചലച്ചിത്രോത്സവത്തില്‍ പ്രേക്ഷക, നിരൂപക പ്രശംസയേറ്റുവാങ്ങിയ ചിത്രത്തില്‍ ആന്റണി വര്‍ഗീസ് പെപ്പെ, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ടോറന്റോ ഫിലിം ഫെസ്റ്റിവലില്‍ നിന്ന് പ്രമുഖ ഫിലിം റിവ്യൂ അഗ്രിഗേഷന്‍ വെബ്സൈറ്റായ റോട്ടന്‍ ടൊമാറ്റോസ് തെരഞ്ഞെടുത്ത 10 ചിത്രങ്ങളില്‍ ഒന്നായിരുന്നു ജല്ലിക്കട്ട്.

എസ്.ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ അവലംബിച്ച് ഹരീഷും ആര്‍.ജയകുമാറുമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും എഡിറ്റിംഗ് ദീപു ജോസഫും നിര്‍വഹിച്ചിരിക്കുന്നു. പ്രശാന്ത് പിള്ളയാണ് സംഗീതം. ചിത്രം ഒക്ടോബര്‍ നാലിന് തീയേറ്ററുകളില്‍ എത്തും.

ട്രെയിലര്‍ കാണാം.