ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ സിബിഐ അന്വേഷണം; സര്‍ക്കാര്‍ ഉത്തരവിറക്കി

സംഗീത സംവിധായകന് ബാലഭാസ്കറിന്റെ അപകട മരണത്തില് സിബിഐ അന്വേഷണം
 

തിരുവനന്തപുരം: സംഗീത സംവിധായകന്‍ ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ സിബിഐ അന്വേഷണം. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ബാലഭാസ്‌കറിന്റെ പിതാവ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഇത്തരവിറക്കിയിരിക്കുന്നത്.

നിലവില്‍ ക്രൈംബ്രാഞ്ച് ആണ് കേസില്‍ അന്വേഷണം നടത്തുന്നത്. അപകട മരണത്തില്‍ ദുരൂഹതകളില്ലെന്നാണ് പോലീസിന്റെ നിഗമനം. ബാലഭാസ്‌കറിന്റെ പ്രോഗ്രാം മാനേജറായിരുന്ന പ്രകാശ് തമ്പി സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായതോടെയാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയത്.

2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ചാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച ഇന്നോവ കാര്‍ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തുതന്നെ മരിച്ചു. ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ഒക്ടോബര്‍ 2നാണ് മരിച്ചത. ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കേസ് ഒരാഴ്ചക്കുള്ളില്‍ സിബിഐക്ക് കൈമാറും.