തമിഴിൽ നിന്ന് മോഷ്ടിക്കുന്നതാണ് മലയാള സിനിമയുടെ അപചയത്തിന് കാരണമെന്ന് ചാരു നിവേദിത

മലയാളത്തിൽ അടുത്ത കാലത്തൊന്നും നല്ല ചിത്രങ്ങളുണ്ടാകാൻ സാധ്യതയില്ലെന്നും നിലവാരത്തകർച്ചയിലേക്കാണ് മലയാള സിനിമയുടെ പോക്കെന്നും എഴുത്തുകാരൻ ചാരു നിവേദിത. ചലച്ചിത്ര മേളകൾക്കൊപ്പം മലയാള സിനിമയുടെയും ഗുണനിലവാരം ഉയരണം
 


തിരുവനന്തപുരം:
മലയാളത്തിൽ അടുത്ത കാലത്തൊന്നും നല്ല ചിത്രങ്ങളുണ്ടാകാൻ സാധ്യതയില്ലെന്നും നിലവാരത്തകർച്ചയിലേക്കാണ് മലയാള സിനിമയുടെ പോക്കെന്നും എഴുത്തുകാരൻ ചാരു നിവേദിത. ചലച്ചിത്ര മേളകൾക്കൊപ്പം മലയാള സിനിമയുടെയും ഗുണനിലവാരം ഉയരണം. ഇന്നത്തെ മലയാള സിനിമകളെ കുറിച്ചു നന്നായി പറയാൻ അധികമൊന്നുമില്ലെന്നും തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര വേദിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്തകാലത്തായി മലയാള സിനിമാ ലോകം തമിഴ് സിനിമയെ അനുകരിക്കുകയാണ്. പുതുമയില്ലാത്ത തമിഴിനെ അനുകരിക്കുന്നതാണു മലയാള സിനിമയുടെ അപചയത്തിനു കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക സിനിമകളിൽ നിന്നും തമിഴ് സിനിമയിൽ നിന്നും മോഷ്ടിക്കാനല്ല. സ്വന്തമായി എന്തെങ്കിലും കണ്ടെത്താൻ മലയാളത്തിനു കഴിയണം. അല്ലെങ്കിൽ ചലച്ചിത്ര പ്രവർത്തകർ മറ്റെന്തെങ്കിലും പണിക്കു പോകുന്നതാണ് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു.