ഫഹദ് ഫാസിലിനെ ബഹിഷ്‌കരിക്കാന്‍ സംഘപരിവാര്‍ ആഹ്വാനം; ദേശീയ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ച താരങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള് മുഴുവന് രാഷ്ട്രപതി വിതരണം ചെയ്യില്ലെന്ന കേന്ദ്ര സര്ക്കാര് തീരുമാനത്തില് പ്രതിഷേധിച്ച് അവാര്ഡ് ദാന ചടങ്ങ് ബഹിഷ്കരിച്ചവര്ക്കെതിരെ സംഘ്പരിവാര് അനുകൂലികളുടെ വര്ഗീയ പ്രചരണം. ഫഹദ് ഫാസിലിന്റെ സിനിമകള് ബഹിഷ്കരിക്കണമെന്നും ചിലര് ആഹ്വാനം ചെയ്തിട്ടുണ്ട്. മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ലഭിച്ച അനീസ് കെ മാപ്പിളയുടെ ഫെയിസ്ബുക്ക് അക്കൗണ്ടിലും സംഘ്പരിവാര് അനുകൂലികള് തെറിവിളികളുമായി എത്തിയിട്ടുണ്ട്.
 

കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ മുഴുവന്‍ രാഷ്ട്രപതി വിതരണം ചെയ്യില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌കരിച്ചവര്‍ക്കെതിരെ സംഘ്പരിവാര്‍ അനുകൂലികളുടെ വര്‍ഗീയ പ്രചരണം. ഫഹദ് ഫാസിലിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നും ചിലര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം ലഭിച്ച അനീസ് കെ മാപ്പിളയുടെ ഫെയിസ്ബുക്ക് അക്കൗണ്ടിലും സംഘ്പരിവാര്‍ അനുകൂലികള്‍ തെറിവിളികളുമായി എത്തിയിട്ടുണ്ട്.

അവാര്‍ഡ് ദാന ചടങ്ങില്‍ നിന്ന് വിട്ടുനിന്നവരെ സൈബറിടത്തില്‍ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംഘ്പരിവാര്‍ അനുകൂല പേജുകളുടെ പ്രചരണം ആരംഭിച്ചിരിക്കുന്നത്. സംഘപരിവാര്‍ ഗ്രൂപ്പുകളിലും പേജുകളിലും താരങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിലുമെല്ലാം വര്‍ഗീയവാദിയായും മതമൗലികവാദിയായും ദേശദ്രോഹിയുമൊക്കയാക്കിയാണ് സംഘപരിവാര്‍ പ്രചരണം. നേരത്തെ കേന്ദ്ര തീരുമാനത്തെ വിമര്‍ശിച്ച് നിരവധി കലാപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും രംഗത്ത് വന്നിരുന്നു.

ആദ്യം അവാര്‍ഡ് ദാനച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറയുകയും പിന്നീട് വാക്ക് മാറ്റുകയും ചെയ്ത ഗായകന്‍ യേശുദാസിനെതിരെയും സംവിധായകന്‍ ജയരാജിനെതിരെയും സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നുണ്ട്.