കൊച്ചി മെട്രോ പാലത്തില്‍ നിന്ന് കാറില്‍ കോണ്‍ക്രീറ്റ് സ്ലാബ് വീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് അര്‍ച്ചന കവി
താന്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് കൊച്ചി മെട്രോ പാലത്തില്‍ നിന്ന് കോണ്‍ക്രീറ്റ് കഷണം പതിച്ചുവെന്ന് നടിയും യൂട്യൂബ് താരവുമായ അര്‍ച്ചന കവി.
Jun 6, 2019, 10:01 IST
കൊച്ചി: താന്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് കൊച്ചി മെട്രോ പാലത്തില്‍ നിന്ന് കോണ്‍ക്രീറ്റ് കഷണം പതിച്ചുവെന്ന് നടിയും യൂട്യൂബ് താരവുമായ അര്‍ച്ചന കവി. വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെയാണ് സംഭവമുണ്ടായതെന്ന് അര്‍ച്ചന കവി ട്വീറ്റ് ചെയ്തു. കാറിന്റെ ഗ്ലാസ് തകര്‍ന്നതിന്റെയും മുന്‍ സീറ്റില്‍ കോണ്‍ക്രീറ്റ് പാളി വീണു കിടക്കുന്നതിന്റെയും ചിത്രങ്ങളും നടി ട്വീറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇക്കാര്യം ശ്രദ്ധിക്കണമെന്ന് കൊച്ചി മെട്രോയോടും പോലീസിനോടും ട്വീറ്റില്‍ അര്‍ച്ചന കവി ആവശ്യപ്പെടുന്നു. ഡ്രൈവര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കണം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അര്‍ച്ചന ആവശ്യപ്പെട്ടു.