ദിലീപിനെ കോടതി തിരിച്ച് വിളിപ്പിച്ചു
ജാമ്യം നിരസിച്ച് സബിജയിലിലേക്ക് അയച്ച ദിലീപിനെ കോടതി തിരികെ വിളിപ്പിച്ചു. ജാമ്യം നിരസിച്ചതായി വിധി പ്രഖ്യാപിച്ച ശേഷം ആലുവ സബി ജയിലിലേക്കുള്ള യാത്രക്കിടെയാണ് ദിലീപിനെ തിരികെയെത്തിക്കാന് കോടതി ആവശ്യപ്പെട്ടത്. പ്രതിഭാഗം കോടതിയില് സമര്പ്പിച്ച ഫോണിന്റെ പാറ്റേണ് ലോക്ക് തുറക്കുന്നതിനാണ് ദിലീപിനെ തിരികെ എത്തിച്ചത്.
Jul 15, 2017, 18:16 IST
കൊച്ചി: ജാമ്യം നിരസിച്ച് സബിജയിലിലേക്ക് അയച്ച ദിലീപിനെ കോടതി തിരികെ വിളിപ്പിച്ചു. ജാമ്യം നിരസിച്ചതായി വിധി പ്രഖ്യാപിച്ച ശേഷം ആലുവ സബി ജയിലിലേക്കുള്ള യാത്രക്കിടെയാണ് ദിലീപിനെ തിരികെയെത്തിക്കാന് കോടതി ആവശ്യപ്പെട്ടത്. പ്രതിഭാഗം കോടതിയില് സമര്പ്പിച്ച ഫോണിന്റെ പാറ്റേണ് ലോക്ക് തുറക്കുന്നതിനാണ് ദിലീപിനെ തിരികെ എത്തിച്ചത്.
മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ വെച്ച് ദിലീപ് ഫോണ്‍ അണ്‍ലോക്ക് ചെയ്തു കൊടുത്തു. പ്രത്യേകതരം പാറ്റേണ്‍ ഉപയോഗിച്ചായിരുന്നു ഫോണ്‍ ലോക്ക് ചെയ്തിരുന്നത്. ഈ ഫോണിന്റെ വിവരങ്ങള്‍ നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.