ഡി സിനിമാസ് അടച്ചുപൂട്ടാന് നിര്‍ദേശം
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടച്ചുപൂട്ടാന് നിര്ദേശം. ചാലക്കുടി നഗരസഭയാണ് ഇക്കാര്യം തീരുമാനിച്ചത്. തീയേറ്റര് സമുച്ചയത്തിന് നിര്മാണാനുമതി നല്കിയതില് അപാകതയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്ന്നാണ് തീരുമാനം.
Aug 3, 2017, 16:37 IST
തൃശൂര്‍: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടച്ചുപൂട്ടാന് നിര്ദേശം. ചാലക്കുടി നഗരസഭയാണ് ഇക്കാര്യം തീരുമാനിച്ചത്. തീയേറ്റര് സമുച്ചയത്തിന് നിര്മാണാനുമതി നല്കിയതില് അപാകതയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്ന്നാണ് തീരുമാനം. ഇന്ന് ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ എടുത്ത തീരുമാനത്തെ പ്രതിപക്ഷം എതിര്‍ത്തില്ല.
ഡി സിനിമാസ് സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് നിര്‍മിച്ചതെന്ന് നേരത്തേ കളക്ടര്‍ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ തീയേറ്റര്‍ പ്രവര്‍ത്തിക്കരുതെന്നാണ് നഗരസഭ നല്‍കിയിരിക്കുന്ന നിര്‍ദേശം.