‘റസ്‌ലര്‍ ദശമൂലം ദാമു’; ‘എഡിറ്റിംഗ് സിംഹ’ത്തിനെ നമിച്ച് സുരാജ് വെഞ്ഞാറമൂട്
കൊച്ചി: സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ആരും തന്നെ ദശമൂലം ദാമുവിനെ അറിയാതിരിക്കില്ല. ചട്ടമ്പി നാട് എന്ന സിനിമയില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രമാണ് ദശമൂലം. എന്നാല്‍ ദശമൂലം പിന്നീട് ട്രോളന്മാരുടെ അധോലോകത്ത് നേതാവായി മാറിയെന്ന് വേണം പറയാന്‍. പലപ്പോഴും രസകരമായ ദശമൂലം ട്രോളുകള്‍ സുരാജ് തന്നെ തന്റെ അക്കൗണ്ടുകള്‍ വഴി ഷെയര്‍ ചെയ്യാറുണ്ട്. ദശമൂലത്തെ കഴിഞ്ഞ ദിവസം ഗുസ്തി റിംഗില് വരെ എത്തിച്ചിരിക്കുകയാണ് ട്രോളന്മാര്‍.
റിംഗില്‍ ദാമുവിനെ എത്തിച്ച ട്രോളനെ അഭിനന്ദിച്ച സുരാജ് തന്നെ രംഗത്ത് വന്നിട്ടുണ്ട്. എഡിറ്റിംഗ് സിംഹത്തെ നമിച്ചുവെന്ന് സുരാജ് വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ഫെയിസ്ബുക്കില്‍ കുറിച്ചു. എതിരാളിയെ നിഷ്പ്രയാസം മലര്‍ത്തിയടിക്കുന്ന ദാമു കാണികളെപ്പോലും അമ്പരപ്പിക്കുന്ന പ്രകടനമാണ് റിംഗില്‍ നടത്തുന്നത്. വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞിട്ടുണ്ട്.
വീഡിയോ കാണാം.
എഡിറ്റിംഗ് ഹൊ നമിച്ചു…Thank You Sreeraj For this Video :D
Posted by Suraj Venjaramoodu on Monday, April 29, 2019