ദിലീപ് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കി

നടിയെ ആക്രമിച്ച കേസില് ദിലീപ് ജാമ്യാപേക്ഷ നല്കി. ഹൈക്കോടതിയില് രണ്ടാമത്തെ തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി എത്തുന്നത്. വിചാരണക്കോടതിയായ അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ നിരസിച്ചതിനു പിന്നാലെ ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചില്ല. കേസ് അന്വേഷണ ഘട്ടത്തിലായിരുന്നതിനാലാണ് ജാമ്യം നല്കാതിരുന്നത്.
 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജാമ്യാപേക്ഷ നല്‍കി. ഹൈക്കോടതിയില്‍ രണ്ടാമത്തെ തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി എത്തുന്നത്. വിചാരണക്കോടതിയായ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ നിരസിച്ചതിനു പിന്നാലെ ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചില്ല. കേസ് അന്വേഷണ ഘട്ടത്തിലായിരുന്നതിനാലാണ് ജാമ്യം നല്‍കാതിരുന്നത്.

ദിലീപിന്റെ മാനേജരായിരുന്ന അപ്പുണ്ണി ഒളിവിലായിരുന്നതും നിര്‍ണ്ണായക തെളിവായ നടിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാതിരുന്നതും ജാമ്യം നല്‍കാതിരിക്കാന്‍ കാരണമായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ജാമ്യം നിഷേധിക്കാന്‍ കാരണമായ ഈ സാഹചര്യങ്ങള്‍ നിലവില്‍ ഇല്ലാത്തതിനാല്‍ ജാമ്യം അനുവദിക്കണമെന്നായിരിക്കും പ്രതിഭാഗം ആവശ്യപ്പെടു.

ഒളിവിലായിരുന്ന അപ്പുണ്ണി മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു കളഞ്ഞെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ അഭിഭാഷകന്‍ പറഞ്ഞിരുന്നു. ആദ്യ അഭിഭാഷകനായിരുന്ന അഡ്വ. രാംകുമാറിന് പകരം അഡ്വ.രാമന്‍പിള്ളയാണ് ദിലീപിനു വേണ്ടി രണ്ടാമത്തെ ജാമ്യാപേക്ഷ നല്‍കിയത്.