സിനിമാ നിര്‍മാണ കമ്പനിയുമായി ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും; ആദ്യ ചിത്രം കുമ്പളങ്ങി നൈറ്റ്‌സിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

സംവിധായകന് ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും സിനിമാ നിര്മാണ രംഗത്തേക്ക്. വര്ക്കിംഗ് ക്ലാസ് ഹീറോ എന്ന പേരില് നിര്മാണ കമ്പനി തുടങ്ങുന്നതായി ദിലീഷ് പോത്തന് ഫേസ്ബുക്ക് പോസ്റ്റില് അറിയിച്ചു. ഫഹദ് ഫാസില് ആന്ഡ് ഫ്രണ്ട്സുമായി ചേര്ന്ന് നിര്മിക്കുന്ന കുമ്പളങ്ങി നൈറ്റ്സ് ആണ് ആദ്യ ചിത്രം. ദിലീഷ് പോത്തന്റെ ആദ്യ ചിത്രമായിരുന്ന മഹേഷിന്റെ പ്രതികാരത്തിന്റ തിരക്കഥ ശ്യാം പുഷ്കരനാണ് രചിച്ചത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തില് ക്രിയേറ്റീവ് ഡയറക്ടറായിരുന്നു.
 

സംവിധായകന്‍ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും സിനിമാ നിര്‍മാണ രംഗത്തേക്ക്. വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്ന പേരില്‍ നിര്‍മാണ കമ്പനി തുടങ്ങുന്നതായി ദിലീഷ് പോത്തന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സുമായി ചേര്‍ന്ന് നിര്‍മിക്കുന്ന കുമ്പളങ്ങി നൈറ്റ്‌സ് ആണ് ആദ്യ ചിത്രം. ദിലീഷ് പോത്തന്റെ ആദ്യ ചിത്രമായിരുന്ന മഹേഷിന്റെ പ്രതികാരത്തിന്റ തിരക്കഥ ശ്യാം പുഷ്‌കരനാണ് രചിച്ചത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ ക്രിയേറ്റീവ് ഡയറക്ടറായിരുന്നു.

ആഷിക് അബു ചിത്രങ്ങളില്‍ സഹസംവിധായകനായിരുന്ന മധു സി.നാരായണനാണ് കുമ്പളങ്ങി നൈറ്റ്‌സ് സംവിധാനം ചെയ്യുന്നത്. മധുവിന്റെ ആദ്യ ചിത്രമായ കുമ്പളങ്ങി നൈറ്റ്‌സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. ഷെയിന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മറ്റൊരു പ്രധാന റോളില്‍ ഫഹദ് ഫാസിലും എത്തുന്നു.

പോസ്റ്റ് വായിക്കാം

സുഹൃത്തുക്കളെ..
ഞാനും ശ്യാം പുഷ്‌കരനും ചേര്‍ന്ന് Working Class Hero എന്ന പേരില്‍ സിനിമാ നിര്‍മ്മാണ കംബനി തുടങ്ങുന്നു. Fahadh Faasil and Friendsന്റെ നിര്‍മ്മാണ പങ്കാളിത്തത്തില്‍ ആദ്യ സംരഭമായ ‘കുംബളങ്ങി നൈറ്റ്‌സ് ‘സംവിധാനം ചെയ്യുന്നത് ഞങ്ങളുടെ സഹപ്രവര്‍ത്തകനായ മധു സി നാരയണന്‍ ആണ്.

ഷെയിന്‍ നിഗം , സൗബിന്‍ ഷാഹിര്‍ , ശ്രീനാഥ് ഭാസി , മാത്യു തോമസ് എന്നിവരാണു ഹീറോസ്. ഫഹദ് ഫാസില്‍ മറ്റൊരു പ്രധാന റോളിലും എത്തുന്നു. എല്ലാവരുടെയും പിന്തുണയും സ്‌നേഹവും പ്രതീക്ഷിക്കുന്നു

സുഹ്രുത്തുക്കളെ ..ഞാനും ശ്യാം പുഷ്കരനും ചേർന്ന് Working Class Hero എന്ന പേരിൽ സിനിമാ നിർമ്മാണ കംബനി തുടങ്ങുന്നു ….

Posted by Dileesh Pothan on Monday, May 14, 2018