‘മാനംകെട്ടവരുടെ ഹെഡ് ലൈന് മാധ്യമപ്രവര്‍ത്തനം’ തന്നെയും മകളെയും കുറിച്ച് വന്ന വാര്‍ത്തകള്‍ക്കെതിരെ ആഞ്ഞടിച്ച് ദിലീപ്
കൊച്ചി: തന്റെയും കാവ്യാ മാധവന്റെയും അഭിമുഖങ്ങളെ വളച്ചൊടിച്ച് വാര്ത്തയെഴുതിയെന്നാരോപിച്ച് നടന് ദിലീപ് ഫിലിംബീറ്റ് എന്ന ഓണ്ലൈന് സിനിമാ പ്രസിദ്ധീകരണത്തിനെതിരെ രംഗത്തുവന്നു. ‘മാനംകെട്ടവരുടെ ഹെഡ് ലൈന് മാധ്യമപ്രവര്ത്തനം’എന്ന പേരില് തന്റെ ഫെയ്സ്ബുക്ക് പേജിലാണ് ദിലീപ് ഫിലിം ബീറ്റിനെതിരെ ആഞ്ഞടിച്ചത്.
വനിതയില്‍ വന്ന അഭിമുഖത്തെ വളച്ചൊടിച്ച് ആടിനെ പട്ടിയാക്കുന്ന വിധത്തിലാണ് ഫിലിം ബീറ്റ് വാര്‍ത്തയുണ്ടാക്കിയതെന്ന് ദിലീപ് പറഞ്ഞു. താനും മകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വാര്‍ത്ത എഴുതിയ ‘മന്ദബുദ്ധി’ക്ക് എന്തറിയാം എന്ന് ചോദിക്കുന്ന ദിലീപ് താന്‍ ഇന്നാട്ടിലെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന പുസ്തകമാണെന്നും ഇനി വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അത് എല്ലാവരെയും അറിയിക്കുമെന്നും പറയുന്നു.
പോസ്റ്റ് കാണാം