യുവ സംവിധായകന്‍ നിഷാദ് ഹസനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

അക്രമികളെക്കുറിച്ച് സൂചന ലഭിച്ചതായിട്ടാണ് റിപ്പോര്ട്ട്.
 

 തൃശ്ശൂര്‍: യുവ സംവിധായകന്‍ നിഷാദ് ഹസനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. ഭാര്യയ്‌ക്കൊപ്പം കാറില്‍ സഞ്ചരിക്കവെ തൃശൂര്‍ പാവറട്ടിയില്‍ വെച്ചാണ് നിഷാദിനെ തട്ടിക്കൊണ്ടുപോയത്. അക്രമികള്‍ മുഖംമൂടി ധരിച്ചാണെത്തിയതെന്ന് നിഷാദിന്റെ ഭാര്യ പറഞ്ഞു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെക്കുറിച്ച് സൂചന ലഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

ആക്രമണത്തിനിടെ നിഷാദ് ഹസന്റെ ഭാര്യയ്ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ സംവിധായകനാണ് നിഷാദ് ഹസന്‍. ഇതേ സിനിമയുടെ നിര്‍മ്മാതാവായ സി.ആര്‍ രണ ദേവിയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന. ഇയാളെ പോലീസ് ഉടന്‍ ചോദ്യം ചെയ്‌തേക്കും.