സിനിമയെടുക്കുമ്പോൾ പ്രാദേശിക വികാരങ്ങളെ മാനിക്കണം; ചെന്നൈ എക്പ്ര്‌സിന്റെ സംവിധായകനോട് അൽഫോൺസ് പുത്രൻ
കൊച്ചി: സിനിമയെടുക്കുമ്പോൾ പ്രാദേശിക വികാരങ്ങളെ മാനിക്കണമെന്ന് ചെന്നൈ എക്പ്ര്സിന്റെ സംവിധായകൻ രോഹിത് ഷെട്ടിയോട് അൽഫോൺസ് പുത്രൻ. തന്റെ ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെയാണ് പുത്രൻ ഇക്കാര്യം പറഞ്ഞത്.
ചെന്നൈ എക്‌സ്പ്രസ്, സിംഗം, സിംഗം റിട്ടേൺസ് തുടങ്ങിയ 100 കോടി ക്ലബ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് രോഹിത് ഷെട്ടി. ചെന്നൈ എക്‌സ്പ്രസ് തമിഴ് ജനതയെ അപമാനിക്കുകയാണ് എന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു.