ടെലിവിഷൻ സീരിയലിനെതിരേ ശ്യാമപ്രസാദും

ടെലിവിഷൻ സീരിയലുകൾക്കെതിരേ സംവിധായകൻ ശ്യാമപ്രസാദും. നമ്മുടെ സമൂഹം എങ്ങോട്ടു പോകുന്നു എന്നറിയില്ല. അപഹാസ്യങ്ങളായ സംഭവ വികാസങ്ങളാണിവിടെ നടക്കുന്നത്. കമ്പോള സംസ്കാരത്തിന്റെ ദൂഷ്യമായ വശങ്ങൾ ഇവിടെയുമുണ്ട്. ടെലിവിഷൻ സീരിയലുകളിലും ഈ ദൂഷ്യ സംസ്കാരത്തിന്റെ പ്രതിഫലനം കാണാമെന്നും ശ്യമപ്രസാദ് പറഞ്ഞു. ഇതൊക്കെ കണ്ട് ഒന്നുകിൽ മിണ്ടാതിരിക്കാം അല്ലെങ്കിൽ പരിഹസിക്കാം. ഞാൻ രണ്ടാമത്തെ വഴി തിരഞ്ഞെടുത്തു.
 


കൊച്ചി: ടെലിവിഷൻ സീരിയലുകൾക്കെതിരേ സംവിധായകൻ ശ്യാമപ്രസാദും. നമ്മുടെ സമൂഹം എങ്ങോട്ടു പോകുന്നു എന്നറിയില്ല. അപഹാസ്യങ്ങളായ സംഭവ വികാസങ്ങളാണിവിടെ നടക്കുന്നത്. കമ്പോള സംസ്‌കാരത്തിന്റെ ദൂഷ്യമായ വശങ്ങൾ ഇവിടെയുമുണ്ട്. ടെലിവിഷൻ സീരിയലുകളിലും ഈ ദൂഷ്യ സംസ്‌കാരത്തിന്റെ പ്രതിഫലനം കാണാമെന്നും ശ്യമപ്രസാദ് പറഞ്ഞു. ഇതൊക്കെ കണ്ട് ഒന്നുകിൽ മിണ്ടാതിരിക്കാം അല്ലെങ്കിൽ പരിഹസിക്കാം. ഞാൻ രണ്ടാമത്തെ വഴി തിരഞ്ഞെടുത്തു.

എന്തെങ്കിലും പ്രയോജനം ഉണ്ടാകും എന്ന് കരുതിയല്ല ഇങ്ങനെ ചെയ്തത്. വെറുതെ ചെയ്തു അത്രേയുള്ളൂ. ആ കത്തു കാണേണ്ടവർ കണ്ടിട്ടുണ്ടോ എന്നും, കണ്ടാൽ തന്നെ അതിലെ അപഹാസ്യ സ്വരം മനസിലായിട്ടുണ്ടാവുമോ എന്നും അറിയില്ല. അതൊന്നും വലിയ കാര്യമായി ഞാൻ കരുതുന്നില്ലെന്നും ശ്യാമപ്രസാദ് പറഞ്ഞു.

കടപ്പാട്: മനോരമ ഓൺലൈൻ