ദൃശ്യം ശ്രീലങ്കന്‍ റീമേക്കും സൂപ്പര്‍ ഹിറ്റ്; സന്തോഷം പങ്കുവെച്ച് ജീത്തു ജോസഫ്; പോസ്റ്റ് കാണാം

ശ്രീലങ്കന് ഭാഷയില് റീമേക്ക് ചെയ്ത ജിത്തു ജോസഫ് ചിത്രം ദൃശ്യത്തിന് റെക്കോര്ഡ് നേട്ടം. സിംഹള ഭാഷയില് പുറത്തിറക്കിയിരിക്കുന്ന ചിത്രത്തിന്റെ പേര് ധര്മ്മയുദ്ധയാ എന്നാണ്. ശ്രീലങ്കയില് റിലീസ് ചെയ്ത ഏറ്റവും കൂടുതല് പണം വാരിയ ചിത്രമെന്ന റെക്കോഡാണ് ധര്മ്മയുദ്ധയാ സ്വന്തമാക്കിയിരിക്കുന്നത്.
 

കൊച്ചി: ശ്രീലങ്കന്‍ ഭാഷയില്‍ റീമേക്ക് ചെയ്ത ജിത്തു ജോസഫ് ചിത്രം ദൃശ്യത്തിന് റെക്കോര്‍ഡ് നേട്ടം. സിംഹള ഭാഷയില്‍ പുറത്തിറക്കിയിരിക്കുന്ന ചിത്രത്തിന്റെ പേര് ധര്‍മ്മയുദ്ധയാ എന്നാണ്. ശ്രീലങ്കയില്‍ റിലീസ് ചെയ്ത ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രമെന്ന റെക്കോഡാണ് ധര്‍മ്മയുദ്ധയാ സ്വന്തമാക്കിയിരിക്കുന്നത്.

ചെയ്യാര്‍ രവിയാണ് സംവിധായകന്‍. സിനിമയുടെ വിജയാഘോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ജീത്തു ജോസഫ് പോസ്റ്റ് ചെയ്ത ഫെയിസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് 2013ല്‍ പുറത്തിറക്കിയ ചിത്രമാണ് ദൃശ്യം. ബോക്‌സോഫീസില്‍ വലിയ നേട്ടമുണ്ടാക്കിയ ചിത്രം ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

ശ്രീലങ്കയില്‍ 2017 ജൂെൈലയിലാണ് ചിത്രം റിലീസ് ചെയ്തത്. 12 ആഴ്ച്ചകൊണ്ട് 12 കോടി ശ്രീലങ്കന്‍ റുപ്പീസാണ് ചിത്രം സ്വന്തമാക്കിയത്. സിരസ ഫിലിംസിനു വേണ്ടി എം.ടി.വി നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ ജാക്‌സണ്‍ ആന്റണിയും ദില്‍ഹനി ഏകനായകെയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Extremely happy to be honoured at the success celebrations of #Dharmayuddhaya (Srilankan Remake Of My Movie…

Posted by Jeethu Joseph on Sunday, July 29, 2018