ദുല്‍ഖര്‍ നിര്‍മാതാവാകുന്നു; ആദ്യ ചിത്രത്തിന്റെ പൂജ നടന്നു
ദുല്ഖര് സല്മാന് ചലച്ചിത്ര നിര്മാണ രംഗത്തേക്ക്. ആദ്യമായി നിര്മിക്കുന്ന ചിത്രത്തിന്റെ പൂജ നടന്നു.
May 10, 2019, 17:29 IST
ദുല്ഖര് സല്മാന് ചലച്ചിത്ര നിര്മാണ രംഗത്തേക്ക്. ആദ്യമായി നിര്മിക്കുന്ന ചിത്രത്തിന്റെ പൂജ നടന്നു. ഫെയിസ്ബുക്ക് പേജിലൂടെയാണ് ദുല്‍ഖര്‍ ഈ വിവരങ്ങള്‍ പങ്കുവെച്ചത്. ചിത്രത്തിന്റെ പേരും പ്രൊഡക്ഷന്‍ ഹൗസിന്റെ പേരും വെളിപ്പെടുത്തിയിട്ടില്ല. അവ പിന്നീട് പുറത്തു വിടുമെന്ന് ദുല്‍ഖര്‍ അറിയിച്ചു.
പൂജാ ചടങ്ങില്‍ ദുല്‍ഖര്‍, ഭാര്യ അമാല്‍, ഗ്രിഗറി, സണ്ണി വെയ്ന്‍, ശേഖര്‍ മേനോന്‍, വിജയരാഘവന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. എല്ലാ വിധത്തിലുമുള്ള മികച്ച ചിത്രങ്ങള്‍ നിര്‍മിക്കുന്ന ഒരു കമ്പനിയായി ഉയര്‍ന്നു വരാന്‍ എല്ലാവരുടെയും അനുഗ്രഹം വേണമെന്നും ദുല്‍ഖര്‍ ഫെയിസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റ് കാണാം