പ്രചാരണം വ്യാജം; ആ വീഡിയോയിലുള്ളത് മമ്മൂട്ടിയുടെ വീടല്ല

മമ്മൂട്ടിയുടെ വീടെന്ന പേരില് സോഷ്യല് മീഡിയയില് പ്രചരിക്കുന്ന വീഡിയോ വ്യാജം.
 

മമ്മൂട്ടിയുടെ വീടെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം. വാട്‌സാപ്പിലും ഫെയിസ്ബുക്കിലുമായി വന്‍ പ്രചാരണമാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ എറണാകുളത്തെ പുതിയ വീട് എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. അത്യാഡംബര വീടിന്റെ പുറത്തു നിന്ന് ഉള്ളിലേക്കുള്ള കാഴ്ചകളാണ് ഈ വീഡിയോയില്‍ ഉള്ളത്. എന്നാല്‍ ചുമരിലുള്ള ചിത്രങ്ങള്‍ ഇത് മമ്മൂട്ടിയുടെ വീടല്ലെന്ന് വ്യക്തമാക്കുന്നു.

കൊച്ചി, ഇളംകുളത്താണ് മമ്മൂട്ടിയുടെ പുതിയ വീട് നിര്‍മിച്ചിരിക്കുന്നത്. രണ്ടാഴ്ച മുന്‍പ് ഗൃഹപ്രവേശം നടന്ന വീടിന്റെ ചിത്രം ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പനമ്പിള്ളി നഗറിലായിരുന്നു മമ്മൂട്ടി നേരത്തേ താമസിച്ചിരുന്നത്. ചിലവന്നൂര്‍ കായലിന് അരികിലായാണ് മമ്മൂട്ടിയുടെ പുതിയ വീട് ഉയര്‍ന്നിരിക്കുന്നത്. വീട് നിര്‍മ്മിച്ചത് കായല്‍ കയ്യേറിയാണെന്ന് ചില പരിസ്ഥിതി സംഘടനകള്‍ നേരത്തെ ആരോപിച്ചിരുന്നു.

20 സെന്റോളം ഭൂമി കായല്‍ കയ്യേറി നികത്തിയതാണെന്നാണ് ആരോപണം. മമ്മൂട്ടിക്ക് വേണ്ടി ഭൂമി വാങ്ങിയ റിയല്‍ എസ്റ്റേറ്റുകാരന്‍ കായല്‍ നികത്തിയെടുത്ത് പ്ലോട്ടിനോട് ചേര്‍ക്കുകയായിരുന്നുവെന്നും പിന്നീട് കായല്‍ നികത്തിയെടുത്ത ഭൂമി മമ്മൂട്ടി സര്‍ക്കാരില്‍ വിലയടച്ച് സ്വന്തമാക്കി എന്ന വാാദമുണ്ടെന്നും പരിസ്ഥിതി സംഘടനകള്‍ പറയുന്നു. എന്നാല്‍ 20 സെന്റോളം വരുന്ന ഈ ഭൂമിക്ക് പട്ടയത്തിന് അപേക്ഷിക്കുകയും കണയന്നൂര്‍ താലൂക്ക് അത് നിരസിക്കുകയും ചെയ്തിട്ടുണ്ടെന്നും സംഘടനകള്‍ പറയുന്നു.

വീഡിയോ കാണാം

https://www.facebook.com/carpentermedia1/videos/244866370073669