വാഹന രജിസ്‌ട്രേഷനിലെ നികുതി വെട്ടിപ്പ്; ഫഹദ് ഫാസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

പോണ്ടിച്ചേരിയില് വാഹനം രജിസ്റ്റര് ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തില് നടന് ഫഹദ് ഫാസില് മുന്കൂര് ജാമ്യാപേക്ഷ നല്കി. ആലപ്പുഴ സെഷന്സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്കിയത്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ക്രൈബ്രാഞ്ച് ഫഹദിന് നോട്ടീസ് നല്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജാമ്യാപേക്ഷ.
 

ആലപ്പുഴ: പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തില്‍ നടന്‍ ഫഹദ് ഫാസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ആലപ്പുഴ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ക്രൈബ്രാഞ്ച് ഫഹദിന് നോട്ടീസ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജാമ്യാപേക്ഷ.

തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. ചൊവ്വാഴ്ച ഹാജരാകണമെന്ന് അമല പോളിനും ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്. വ്യാജ വിലാസത്തില്‍ പോണ്ടിച്ചേരിയില്‍ വാഹന രജിസ്ര്‌ടേഷന്‍ നടത്തിയതിലൂടെ സംസ്ഥാനത്തിന് ലഭ്യമാകേണ്ട ലക്ഷക്കണക്കിന് രൂപയുടെ നികുതി വെട്ടിച്ചെന്നാണ് ആരോപണം.

അമല പോള്‍, ഫഹദ് ഫാസില്‍, നടനും എംപിയുമായ സുരേഷ് ദഗോപി എന്നിവര്‍ക്കെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. സുരേഷ് ഗോപി നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്ന നിര്‍ദേശമാണ് കോടതി നല്‍കിയത്. ഫഹദ് ഫാസിലിന്റെ ഹര്‍ജി ബുധനാഴ്ച കോടതി പരിഗണിക്കും.