വ്യാജവാര്‍ത്തയുമായി കൈരളിയും ടൈംസ് ഓഫ് ഇന്ത്യയും; കലാലയ പ്രണയം സഫലമാക്കി ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനാകുന്നതിന് നമിത പ്രമോദിന്റെ ചിത്രംവെച്ച് വാര്‍ത്ത

ധ്യാന് ശ്രീനിവാസന്റെ വിവാഹവമുമായി ബന്ധപ്പെട്ട് വ്യാജ വാര്ത്തയുമായി കൈരളിയുടെ ഓണ്ലൈന് പതിപ്പും ടൈംസ് ഓഫ് ഇന്ത്യയുടെ മലയാളം പതിപ്പ്, സമയവും. ചലച്ചിത്രതാരം നമിത പ്രമോദുമായി ധ്യാന് അടുപ്പത്തിലാണെന്നായിരുന്നു വാര്ത്ത നല്കിയത്. സമയം പ്രസിദ്ധീകരിച്ച വാര്ത്ത ഉദ്ധരിച്ചാണ് കൈരളി വാര്ത്ത നല്കിയിരിക്കുന്നത്. ബിദുദ പഠനകാലത്ത് സഹപാഠിയായിരുന്ന പാലാ സ്വദേശിനിയായ അര്പ്പിത സെബാസ്റ്റ്യനാണ് ധ്യാന് ശ്രീനിവാസന്റെ വധു. ഈ വാര്ത്ത പുറത്തു വന്നതിനു ശേഷവും വ്യാജ വാര്ത്ത ഇരു സൈറ്റുകളും പിന്വലിച്ചിട്ടില്ല. കൈരളി ഫേസ്ബുക്ക് പേജിലും ലിങ്ക് നല്കിയിട്ടുണ്ട്
 

കൊച്ചി: ധ്യാന്‍ ശ്രീനിവാസന്റെ വിവാഹവമുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തയുമായി കൈരളിയുടെ ഓണ്‍ലൈന്‍ പതിപ്പും ടൈംസ് ഓഫ് ഇന്ത്യയുടെ മലയാളം പതിപ്പ്, സമയവും. ചലച്ചിത്രതാരം നമിത പ്രമോദുമായി ധ്യാന്‍ അടുപ്പത്തിലാണെന്നായിരുന്നു വാര്‍ത്ത നല്‍കിയത്. സമയം പ്രസിദ്ധീകരിച്ച വാര്‍ത്ത ഉദ്ധരിച്ചാണ് കൈരളി വാര്‍ത്ത നല്‍കിയിരിക്കുന്നത്. ബിദുദ പഠനകാലത്ത് സഹപാഠിയായിരുന്ന പാലാ സ്വദേശിനിയായ അര്‍പ്പിത സെബാസ്റ്റ്യനാണ് ധ്യാന്‍ ശ്രീനിവാസന്റെ വധു. ഈ വാര്‍ത്ത പുറത്തു വന്നതിനു ശേഷവും വ്യാജ വാര്‍ത്ത ഇരു സൈറ്റുകളും പിന്‍വലിച്ചിട്ടില്ല. കൈരളി ഫേസ്ബുക്ക് പേജിലും ലിങ്ക് നല്‍കിയിട്ടുണ്ട്.


ടൈംസ് ഓഫ് ഇന്ത്യ മലയാളം പതിപ്പ് സമയം പ്രസിദ്ധീകരിച്ച വാര്‍ത്ത

കൈരളി ന്യൂസ് ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്ത

ധ്യാന്‍ ശ്രീനിവാസനെയും നമിതയെയും ചേര്‍ത്ത് ചില ഗോസിപ്പ് പേജുകളില്‍ നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. ഇവയാണ് ഈ മാധ്യമങ്ങളെ ഇത്തരം ഒരു വാര്‍ത്തയിലേക്ക് നയിച്ചത്. ഈ വ്യാജ വാര്‍ത്തയേത്തുടര്‍ന്ന് സ്വകാര്യത ഹനിക്കുന്ന വിധത്തില്‍ നിലക്കാത്ത ഫോണ്‍കോളുകളാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് നമിതയുടെ പിതാവ് പ്രമോദ് ന്യൂസ് മോമന്റ്‌സിനോട് പറഞ്ഞു.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പി.ആര്‍ മാനേജരായി പ്രവര്‍ത്തിച്ചു വരികയാണ് അര്‍പ്പിത. ഏപ്രിലില്‍ കണ്ണൂരില്‍ വെച്ച് ഇവരുടെ വിവാഹം നടക്കുമെന്നാണ് വിവരം. ഫെബ്രുവരിയില്‍ വിവാഹ നിശ്ചയം നടക്കും.