സംവിധായകന്‍ അജയന്‍ അന്തരിച്ചു

സംവിധായകന് അജയന് അന്തരിച്ചു. പെരുന്തച്ചന് എന്ന ചിത്രത്തിന്റെ സംവിധാനം നിര്വഹിച്ചത് അജയനാണ്. വാര്ദ്ധക്യസഹജമായ അസുഖത്തെ തുടര്ന്ന് ചികിത്സയിലായിരുന്നു. നാടകകൃത്തും ചലച്ചിത്ര സംവിധാകനും തിരക്കഥാകൃത്തുമായ തോപ്പില് ഭാസിയുടെ മൂത്ത മകനാണ്.
 

തിരുവനന്തപുരം: സംവിധായകന്‍ അജയന്‍ അന്തരിച്ചു. പെരുന്തച്ചന്‍ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് അജയനാണ്. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാടകകൃത്തും ചലച്ചിത്ര സംവിധാകനും തിരക്കഥാകൃത്തുമായ തോപ്പില്‍ ഭാസിയുടെ മൂത്ത മകനാണ്.

1990ലാണ് അജയന്‍ പെരുന്തച്ചന്‍ സംവിധാനം ചെയ്യുന്നത്. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ തിലകനെ കേന്ദ്ര കഥാപാത്രമാക്കി നിര്‍മിച്ച ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം അജയന് ലഭിച്ചു. നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും 1990ലെ മികച്ച ജനപ്രീതിയുള്ള ചിത്രത്തിനുള്ള പുരസ്‌കാരവും ചിത്രം നേടി.

പഞ്ചവടിപ്പാലം, എന്റെ ഉപാസന, ഒരിടത്ത്, സര്‍വ്വകലാശാല എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായും അജയന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.