‘മാണിക്യ മലരായ പൂവി’ ഗാനത്തിനെതിരായി രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സുപ്രീം കോടതി റദ്ദാക്കി
മാണിക്യ മലരായ പൂവി എന്ന ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് രജിസ്റ്റര് ചെയ്ത് എഫ്ഐആര് സുപ്രീം കോടതി റദ്ദാക്കി. അടാര് ലവ് എന്ന സിനിമയിലെ ഗാനത്തിനെതിരെ തെലങ്കാനയിലായിരുന്നു കേസ് രജിസ്റ്റര് ചെയ്തത്. സിനിമയുടെ സംവിധായകന് ഒമര് ലുലു, നടി പ്രിയ പ്രകാശ് വാര്യര്, നിര്മാതാവ് എന്നിവരെ പ്രതികളാക്കിയായിരുന്നു കേസ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് റദ്ദാക്കിയത്.
ഗാനം മുസ്ലിം മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഒരുപറ്റം യുവാക്കളാണ് ഗാനത്തിനെതിരെ പരാതി നല്‍കിയത്. മാണിക്യ മലരായ പൂവി മഹതിയാം ഖദീജ ബീവി എന്നു തുടങ്ങുന്ന അഡാറ് ലവിലെ ഗാനം ഇഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോള്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതാണെന്നായിരുന്നു പരാതിയിലെ ആരോപണം.