ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് പത്താം ക്ലാസില്‍ തോറ്റപ്പോളെന്ന് ഗോപി സുന്ദര്‍; വീഡിയോ കാണാം
പത്താം ക്ലാസില് തോറ്റപ്പോളാണ് താന് ഏറ്റവും കൂടുതല് സന്തോഷിച്ചതെന്ന് സംഗീതസംവിധായകന് ഗോപി സുന്ദര്. കപ്പ ടിവിയുടെ അഭിമുഖത്തിലാണ് ഗോപി സുന്ദറിന്റെ വെളിപ്പെടുത്തല്. ജയിച്ചിരുന്നെങ്കില് തനിക്ക് മുമ്പില് ഒരുപാട് ഓപ്ഷനുകള് ഉണ്ടായേനെ. തോറ്റപ്പോള് ആരും ഉപദേശത്തിനു വന്നില്ലെന്നും ഗോപി സുന്ദര് അഭിമുഖത്തില് പറയുന്നു. വീട്ടുകാര്ക്കെല്ലാം വലിയ വിഷമമായെങ്കിലും അതായിരുന്നു തനിക്ക് ഏറ്റവും വലിയ പ്രചോദനമായത്. ആവശ്യമില്ലാതെ കെമിസ്ട്രിയും മാത്സും എന്തിനാണ് പഠിക്കുന്നത്. ആവശ്യമില്ലാത്ത കാര്യങ്ങള്ക്ക് തന്റെ തലച്ചോറ് എന്തിനാണ് ഉപയോഗിക്കുന്നത്, ഗോപിസുന്ദര് ചോദിക്കുന്നു.
മദ്രാസ് ഗവണ്‍മെന്റ് മ്യൂസിക് കോളേജില്‍ എട്ടാം ക്ലാസ് പാസായാല്‍ മതിയായിരുന്നു. അവിടെ തനിക്ക് നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റി. ഇപ്പോള്‍ താന്‍ സെലക്ടീവ് ആണെന്നും വരുന്ന എല്ലാ വര്‍ക്കുകളും ഏറ്റെടുക്കാറില്ലെന്നും ഗോപി സുന്ദര്‍ പറഞ്ഞു. കലാകാരന്‍ ആയതുകൊണ്ട് തനിക്ക് ആരും ഒന്നും സൗജന്യമായി തരില്ല. ബിസിനസ് തെറ്റല്ല. കലകൊണ്ട് ജീവിക്കാന്‍ കഴിയുമെന്ന് മറ്റുള്ളവര്‍ക്ക് മനസിലാക്കിക്കൊടുക്കണമെന്നും ഗോപി സുന്ദര്‍ വ്യക്തമാക്കുന്നു.
കപ്പ ടിവി അഭിമുഖം കാണാം