ആദ്യദിന കളക്ഷനില്‍ പുലിമുരുകനെ പിന്നിലാക്കി ഗ്രേറ്റ് ഫാദര്‍! കണക്കുകളുമായി പ്രിഥ്വിരാജ്
റിലീസിംഗ് ദിന കളക്ഷനില് മോഹന്ലാലിന്റെ പുലുമുരുകനെ മമ്മൂട്ടി നായകനായ ഗ്രേറ്റ് ഫാദര് പിന്തള്ളിയെന്ന് പ്രിഥ്വിരാജ്. ചിത്രത്തിന്റെ നിര്മാതാക്കളിലൊരാളായ പ്രിഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റിലാണ് ആദ്യദിന കളക്ഷന്റെ കണക്ക് അവതരിപ്പിക്കുന്നത്. 202 സ്ക്രീനുകളിലായി 958 ഷോകളാണ് റിലീസ് ദിവസമായ ഇന്നലെ ഗ്രേറ്റ് ഫാദര് പ്രദര്ശിപ്പിച്ചത്. ഇവയില് 4,31,46,345 രൂപ കളക്ഷനായി ലഭിച്ചുവെന്നാണ് കണക്ക്. മലയാളത്തില് നിന്ന് ആദ്യമായി 100 കോടി ക്ലബ്ബില് അംഗ്വം നേടിയ പുലിമുരുകന് ആദ്യദിന കളക്ഷനായി ലഭിച്ചത് 4.05 കോടി രൂപയായിരുന്നു.
മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കും ആക്ഷന് പ്രാധാന്യമുള്ള കഥയുമായി ദി ഗ്രേറ്റ് ഫാദര്‍ ഇന്നലെയാണ് തീയേറ്ററുകളില്‍ എത്തിയത്. തീയേറ്ററുകളില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആരാധകര്‍ക്ക് രസിക്കാനുള്ള എല്ലാ ചേരുവകളും നാവഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ടെന്ന വിലയിരുത്തലാണ് പൊതുവില്‍ ലഭിക്കുന്നത്.