ഫഹദിന്റെ ഹരം; ട്രെയിലർ പുറത്തിറങ്ങി
Directed BybVinod Sukumaran Produced By P. Sukumar, Saji Samual Written By Vinod Sukumaran DOP Satish Kurup Editing Vinod Sukumaran Music Thaikudam Bridge
Feb 1, 2015, 11:12 IST
കൊച്ചി: ഫഹദ് ഫാസിൽ നായകനാകുന്ന ഹരം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. വിനോദ് സുകുമാരനാണ് ചിത്രത്തിന്റെ സംവിധായകൻ. രാജശ്രീ ദേശ്പാണ്ഡേയാണ് ഹരത്തിലെ നായിക. രാധിക അപ്‌തേ, സാഗരിക ശ്രീകുമാർ, മധുപാൽ, സീനത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ഓഡ് ഇംപ്രഷൻ ആന്റ് ബിഗ് ലീഫിന്റെ ബാനറിൽ പി സുകുമാർ, സജി സാമുവൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. തൈക്കുടം ബ്രിഡ്ജാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് ഗോവിന്ദ് മേനോൻ.
ബംഗളൂരിൽ നിന്ന് കൊച്ചിയിലേക്ക് വീട് മാറുന്ന ബാലു, ഇഷ എന്നീ ദമ്പതികളുടെ കഥയാണ് ഹരം പറയുന്നത്. നാടക രംഗത്തെ ഒരു പറ്റം നടന്മാർക്കൊപ്പം സാഗരിക, ലിയോണ ലിഷോയ്, രഞ്ജി പണിക്കർ, മധുപാൽ തുടങ്ങിയവരും സ്‌ക്രീനിൽ എത്തുന്നു.