ഓഖി ചുഴലിക്കാറ്റ് ദുരന്തം; രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി

ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തില് സംസ്ഥാന രാജ്യാന്തര ചലച്ചിത്രമേള ഐഎഫ്എഫ്കെയുടെ ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി. നിശാഗന്ധിയില് ഉദ്ഘാടന ചിത്രം പ്രദര്ശിപ്പിച്ചുകൊണ്ട് മേള തുടങ്ങാനാണ് തീരുമാനം. മേള പരമാവധി ആര്ഭാടരഹിതമായി നടത്താനും തീരുമാനിച്ചു. മരണങ്ങളും നാശനഷ്ടങ്ങളും കണക്കിലെടുത്താണ് നടപടി.
 

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന രാജ്യാന്തര ചലച്ചിത്രമേള ഐഎഫ്എഫ്‌കെയുടെ ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി. നിശാഗന്ധിയില്‍ ഉദ്ഘാടന ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ട് മേള തുടങ്ങാനാണ് തീരുമാനം. മേള പരമാവധി ആര്‍ഭാടരഹിതമായി നടത്താനും തീരുമാനിച്ചു. മരണങ്ങളും നാശനഷ്ടങ്ങളും കണക്കിലെടുത്താണ് നടപടി.

മുഖ്യമന്ത്രി, സാംസ്‌കാരിക മന്ത്രി, ചലച്ചിത്ര അക്കാഡമി ഭാരവാഹികള്‍ തുടങ്ങിയവര്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നാണ് തീരുമാനം എടുത്തത്. ഈ മാസം എട്ടാം തിയതി മുതല്‍ 15 വരെയാണ് തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേള നടക്കുന്നത്. കേരളത്തിന്റെ 22-ാമത് രാജ്യാന്തര ചലച്ചിത്ര മേളക്കാണ് വെള്ളിയാഴ്ച തിരശീല ഉയരുന്നത്.