ഫാന്‍സ് അസോസിയേഷനുകളുടെ പ്രവര്‍ത്തനം ഗുണ്ടായിസമെന്ന് ഇന്ദ്രന്‍സ്

സൂപ്പര് താരങ്ങളുടെ ഫാന്സ് അസോസിയേഷനുകള് ഗുണ്ടാ പ്രവര്ത്തനമാണ് നടത്തുന്നതെന്ന് ഇന്ദ്രന്സ്. ഇതിനെ മമ്മൂട്ടിയും മോഹന്ലാലും അടക്കമുള്ള താരങ്ങള് പ്രോത്സാഹിപ്പിക്കരുതെന്നും സംസ്ഥാന ചലച്ചിത്ര അവാര്ഡ് ജേതാവു കൂടിയായ ഇന്ദ്രന്സ് പറഞ്ഞു.
 

സൂപ്പര്‍ താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ ഗുണ്ടാ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ഇന്ദ്രന്‍സ്. ഇതിനെ മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവു കൂടിയായ ഇന്ദ്രന്‍സ് പറഞ്ഞു.

ഫാന്‍സിനോട് പഠിക്കാനും പണിയെടുക്കാനും താരങ്ങള്‍ പറയണം. ചിത്രങ്ങള്‍ കൂവിത്തോല്‍പ്പിക്കുന്ന പ്രവണത നല്ലതല്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് അടുത്ത കാലത്തുണ്ടായ പല വിവാദങ്ങളിലും ഫാന്‍സ് പ്രതികരിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ നിലപാടെടുത്ത സംവിധായകന്‍ ഡോ.ബിജുവിനെ ഫാന്‍സ് വംശീയമായാണ് ആക്രമിച്ചത്. ഫാന്‍സ് ആക്രമണത്തെത്തുടര്‍ന്ന് ഡോ.ബിജുവും നടി സജിത മഠത്തിലും ഫെയിസ്ബുക്ക് പേജുകള്‍ ഡിലീറ്റ് ചെയ്തിരുന്നു.

മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിന് നടി പാര്‍വതിക്കെതിരെ മമ്മൂട്ടി ആരാധകര്‍ ആക്രമണം അഴിച്ചു വിട്ടിരുന്നു. പിന്നീട് പുറത്തു വന്ന പാര്‍വതി അഭിനയിച്ച ചിത്രങ്ങള്‍ക്കെതിരെ മമ്മൂട്ടി ഫാന്‍സ് വലിയ പ്രചാരണമാണ് നടത്തിയത്.