മൂന്നു വര്‍ഷത്തെ ഇടവേളക്കു ശേഷം ജഗതി ഷൂട്ടിംഗ് ലൊക്കേഷനില്‍

മൂന്നു വര്ഷത്തെ ഇടവേളക്കു ശേഷം ജഗതി ഷൂട്ടിംഗ് ലൊക്കേഷനിലെത്തി. കമല് സംവിധാനം ചെയ്യുന്ന ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ജഗതി എത്തിയത്. ചിത്രത്തിലെ നായകനായ മമ്മൂട്ടിയുടെ ക്ഷണം സ്വീകരിച്ചാണ് ജഗതി ഇവിടെയെത്തിയത്.
 

തിരുവനന്തപുരം: മൂന്നു വര്‍ഷത്തെ ഇടവേളക്കു ശേഷം ജഗതി ഷൂട്ടിംഗ് ലൊക്കേഷനിലെത്തി. കമല്‍ സംവിധാനം ചെയ്യുന്ന ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ജഗതി എത്തിയത്. ചിത്രത്തിലെ നായകനായ മമ്മൂട്ടിയുടെ ക്ഷണം സ്വീകരിച്ചാണ് ജഗതി ഇവിടെയെത്തിയത്.

അപകടത്തേത്തുടര്‍ന്ന് മൂന്നു വര്‍ഷത്തോളമായി ജഗതി സിനിമാ ലോകത്തുനിന്ന് വിട്ടു നിന്നിട്ട്. അതിനു ശേഷം ആദ്യമായി തന്റെ ലൊക്കേഷനിലെത്തിയതിന്റെ സന്തോഷം സംവിധായകന്‍ കമല്‍ പങ്കുവച്ചു. ജഗതി ഉടന്‍ തന്നെ സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് മമ്മൂട്ടി പറഞ്ഞു.

സിനിമാ പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രിയപ്പെട്ട അമ്പിളിച്ചേട്ടന്റെ അടുത്തെത്തി കൈകൊടുക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു. എല്ലാവര്‍ക്കും നിറഞ്ഞ പുഞ്ചിരിയായിരുന്നു ജഗതിയുടെ മറുപടി. ഏറെ നേരം ലൊക്കേഷനില്‍ ചെലവഴിച്ച ശേഷമായിരുന്നു ജഗതി മടങ്ങിയത്.