ആ പേജ് വ്യാജം! ജഗതിക്ക് സ്വന്തമായി ഫെയിസ്ബുക്ക് പേജില്ലെന്ന് മകള്‍ പാര്‍വതി
ജഗതി ശ്രീകുമാറിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ഫെയിസ്ബുക്ക് പേജ് വ്യാജമെന്ന് മകള്‍ പാര്‍വതി ഷോണ്‍. പപ്പയുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ഫെയിസ്ബുക്കില് കണ്ടു തുടങ്ങിയെന്നും ജഗതിക്ക് നിലവില്‍ ഒഫീഷ്യലായി ഫെയിസ്ബുക്ക് അക്കൗണ്ട് ഇല്ലെന്നും പാര്‍വതി പറഞ്ഞു. ഇതുപോലെയുള്ള വ്യാജ അക്കൗണ്ടുകളും അതില്‍ വരുന്ന വ്യാജ വാര്‍ത്തകളും പ്രോത്സാഹിപ്പിക്കരുതെന്നും പാര്‍വതി ഫെയിസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെടുന്നു.
പോസ്റ്റ് വായിക്കാം
എല്ലാവര്ക്കും നമസ്കാരം.
പ്രമുഖ വ്യക്തികളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കല്‍ ഒരു തമാശ ആയി മാറിയിരിക്കുകയാണ്. ഇതാ ഇപ്പോള്‍ പപ്പയുടെ പേരിലും ഒത്തിരി വ്യാജ അക്കൗണ്ടുകള്‍ ഫേസ്ബുക്കില്‍ കണ്ടുതുടങ്ങി. ഒപ്പം ഇതിലെ വ്യാജ വാര്‍ത്തകളും..,ഈ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടും ഇതിലെ വാര്‍ത്തകളും വ്യാജമാണ്.പപ്പക്ക് നിലവില്‍ ഫേസ്ബുക്കില്‍ ഒഫീഷ്യല്‍ ആയി അക്കൗണ്ട് ഒന്നും തന്നെ ഇല്ല .അതുകൊണ്ട് ദയവുചെയ്ത് ഇതുപോലത്തെ വ്യാജ അക്കൗണ്ടുകളും ,ഇതില്‍ വരുന്ന വ്യാജ വാര്‍ത്തകളും പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ കഴിവതും പപ്പയെ സ്നേഹിക്കുന്ന എല്ലാവരും ശ്രമിക്കുമല്ലോ…
Thank you…
എല്ലാവർക്കും നമസ്കാരം. പ്രമുഖ വ്യക്തികളുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കൽ ഒരു തമാശ ആയി മാറിയിരിക്കുകയാണ്. ഇതാ…
Posted by Parvathy Shone on Wednesday, February 20, 2019