പ്രതാപ് പോത്തനെതിരേ ജയറാം അമ്മയില്‍ പരാതി നല്‍കി

തന്നെയും മകന് കാളിദാസിനേയും ഫേസ്ബുക്കിലൂടെ അപമാനിച്ചുവെന്ന് കാണിച്ച് നടന് ജയറാം പ്രതാപ് പോത്തനെതിരേ താരസംഘടനയായ അമ്മയില് പരാതി നല്കി. നിയമപരമായി ഈ പ്രശ്നം കൈകാര്യം ചെയ്യാന് താല്പര്യമില്ലെന്ന് ജയറാം പറഞ്ഞു. പ്രതാപ് പോത്തന് സിനിമാ രംഗത്തുള്ള ആളായതുകൊണ്ടാണ് അമ്മയ്ക്ക് പരാതി നല്കിയത്.
 

കൊച്ചി: തന്നെയും മകന്‍ കാളിദാസിനേയും ഫേസ്ബുക്കിലൂടെ അപമാനിച്ചുവെന്ന് കാണിച്ച് നടന്‍ ജയറാം പ്രതാപ് പോത്തനെതിരേ താരസംഘടനയായ അമ്മയില്‍ പരാതി നല്‍കി. നിയമപരമായി ഈ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ജയറാം പറഞ്ഞു. പ്രതാപ് പോത്തന്‍ സിനിമാ രംഗത്തുള്ള ആളായതുകൊണ്ടാണ് അമ്മയ്ക്ക് പരാതി നല്‍കിയത്. പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് കമന്റ് തന്നെയും കുടുംബത്തേയും ഒരുപാട് വേദനിപ്പിച്ചു. തന്റെ ആരാധകര്‍ക്കിടയിലും അഭ്യുദയകാംക്ഷികള്‍ക്കിടയിലും ഈ പോസ്റ്റ് തെറ്റിദ്ധാരണയുണ്ടാക്കിയതായും ജയറാം പരാതിയില്‍ പറഞ്ഞു.

പരാതി ലഭിച്ചയുടനെ അമ്മ പ്രശ്‌ന പരിഹാരത്തിന് നടപടികള്‍ ആരംഭിച്ചു. ഇരു കക്ഷികളോടും സംസാരിച്ച് രമ്യതയിലെത്തിക്കാന്‍ മുതിര്‍ന്ന നടന്‍ നെടുമുടി വേണുവിനെ അമ്മ ചുമതലപ്പെടുത്തി. നെടുമുടി ഇതില്‍ പരാജയപ്പെട്ടാല്‍ അമ്മ തന്നെ നേരിട്ട് പ്രശ്‌നത്തില്‍ ഇടപെടാനാണ് തീരുമാനം.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രതാപ് പോത്തന്‍ ജയറാമിനെതിരെ ആരോപണമുന്നയിച്ച്് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടത്.

‘താനൊരു മിമിക്രി കലാകാരനോട് സംസാരിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് പ്രതാപ് പോത്തന്‍ തുടങ്ങുന്നത്. എന്റെ സഹോദരന്റെ കമ്പനിയിലൂടെയാണ് അയാള്‍ സിനിമയിലെത്തിയതെന്നും, എന്നാല്‍ സഹോദരന്‍ മരിച്ചപ്പോള്‍ ഒരു ആശ്വാസ വാക്ക് പറയാന്‍ പോലും ഈ താരത്തെ കണ്ടില്ലെന്നും പ്രതാപ് പോത്തന്‍ പരാതിപ്പെടുന്നു. പിന്നീട് ഈ പറയുന്ന ആള്‍ വലിയ സ്റ്റാര്‍ ആയി. കുറേ പണമൊക്കെ ഉണ്ടാക്കിയപ്പോള്‍ അദ്ദേഹം സ്വയം ഒരു മര്‍ലിന്‍ ബ്രാന്റോ ആയെന്ന് കരുതിക്കാണും.

പ്രായമായപ്പോള്‍ മിമിക്രി അല്ലാതെ തനിക്ക് പ്രയോജനമുള്ളതൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് മനസ്സിലായിട്ടാവും പുള്ളി ഒരു പത്മശ്രീ അങ്ങ് വാങ്ങി. ഒന്നും ചെയ്യാനാകാത്ത സംസ്‌കാര ശൂന്യനായ ഒരാള്‍ക്ക് ഈ ബഹുമതി ലഭിച്ചെന്നറിഞ്ഞ് എനിക്ക് ചിരി വരുന്നു എന്ന് പോത്തന്‍ കളിയാക്കി. ഇതുവരെ ഒരു പുസ്തകം പോലും വായിക്കാത്ത ഇയാള്‍ വിചാരിച്ചിരിക്കുന്നത് താന്‍ ഒരു സൂപ്പര്‍ താരമാണെന്നാണ്. പക്ഷേ കേരളത്തില്‍ ആകെ രണ്ടു സൂപ്പര്‍ താരങ്ങളെയുള്ളൂ. അത് മോഹന്‍ലാലും മമ്മൂട്ടിയുമാണ് എന്നായിരുന്ന പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സംഭവം വിവാദമായതോടെ പ്രാതാപ് പോത്തന്‍ പോസ്റ്റ് പിന്‍വലിച്ചു. താന്‍ ജയറാമിനെ തന്നെയാണ് പോസ്റ്റില്‍ ഉദ്ദേശിച്ചതെന്നും പ്രതാപ് പോത്തന്‍ പിന്നീട് പറഞ്ഞു. ഈ വിഷയത്തില്‍ പരസ്യ പ്രതികരണമില്ലെന്നായിരുന്നു ജയറാമിന്റെ നിലപാട്.