നമ്മുടെ പ്രതിസന്ധിയെ പരസ്പരം സഹായിച്ച് പരിഹരിക്കാം; അവാര്‍ഡ് നേട്ടത്തില്‍ നന്ദി അറിയിച്ച് ജോജു

ദേശീയ അവാര്ഡ് നേട്ടത്തില് നന്ദി അറിയിച്ച് ജോജു ജോസഫ്.
 

ദേശീയ അവാര്‍ഡ് നേട്ടത്തില്‍ നന്ദി അറിയിച്ച് ജോജു ജോസഫ്. സംസ്ഥാനം നേരിടുന്ന പ്രതിസന്ധിയെ ഒരുമിച്ച് നിന്ന് നേരിടാമെന്നും ഫെയിസ്ബുക്ക് ലൈവില്‍ ജോജു പറഞ്ഞു. അഭിനന്ദനങ്ങള്‍ക്കു നന്ദി. നമ്മുടെ നാട് വലിയൊരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് എനിക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഞാന്‍ വീട്ടിലില്ല. വീടെത്താന്‍ കഴിഞ്ഞിട്ടില്ല. ബാംഗ്ലൂരാണ് ഇപ്പോഴുള്ളത്. എയര്‍പോര്‍ട്ട് അടച്ചതുകൊണ്ട് ഇവിടെ പെട്ടുപോയി. നിരവധിപേരുടെ അഭിനന്ദന സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. എല്ലാവര്‍ക്കും നന്ദി- ജോജു പറയുന്നു.

നമ്മുടെ നാട് ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നത്തെ പരസ്പര സഹകരണത്തോടെ പരിഹരിക്കാന്‍ ശ്രമിക്കാം. എന്തായാലും ഈ സിനിമ തന്ന പപ്പേട്ടനോട് നന്ദി പറയുകയാണ്. പ്രശ്‌നങ്ങളും വെള്ളപ്പൊക്കവും കഴിഞ്ഞ് നമുക്കെല്ലാവര്‍ക്കും ചേര്‍ന്നു പൊളിക്കാം- ജോജു പറഞ്ഞു. 66-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ മലയാളത്തിന് അഭിമാനിക്കാന്‍ ഏറെയുണ്ട്. മഹാനടിയിലെ അഭിനയത്തിന് കീര്‍ത്തി സുരേഷിന് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചു.

ജോസഫിലെ അഭിനയത്തിന് ജോജു ജോര്‍ജിനും സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് നടി സാവിത്രി ശ്രീധരനും ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.

Posted by Joju George on Friday, August 9, 2019