പികെ ആസ്വദിക്കാൻ കഴിയാത്തവർ മനശാസ്ത്രജ്ഞനെ കാണണമെന്ന് ജോയ് മാത്യു
ആമിർ ഖാൻ ചിത്രം പികെ ആസ്വദിക്കാൻ കഴിയാത്തവർ മനശാസ്ത്രജ്ഞനെ കാണണമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. പികെ എന്ന മനോഹര ചിത്രം കണ്ടു. ചിത്രം ആസ്വദിക്കാൻ കഴിയാത്തവർ ഉടൻ മനശാസ്ത്രജ്ഞനെ കാണണം.
Jan 7, 2015, 16:18 IST
കോഴിക്കോട്: ആമിർ ഖാൻ ചിത്രം പികെ ആസ്വദിക്കാൻ കഴിയാത്തവർ മനശാസ്ത്രജ്ഞനെ കാണണമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. പികെ എന്ന മനോഹര ചിത്രം കണ്ടു. ചിത്രം ആസ്വദിക്കാൻ കഴിയാത്തവർ ഉടൻ മനശാസ്ത്രജ്ഞനെ കാണണം. പികെയിലെ നർമങ്ങൾ അതിന്റെ ആഴത്തോടെ ആസ്വദിക്കാൻ, ചിത്രം എല്ലാ ഭാഷകളിലേക്കും ഡബ്ബ് ചെയ്യുകയോ അല്ലെങ്കിൽ ചിത്രത്തിൽ സബ് ടൈറ്റിൽ ഉൾപ്പെടുത്തുകയോ വേണമെന്നും ജോയ്മാത്യൂ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയാണ് ജോയ് മാത്യൂ തന്റെ അഭിപ്രായം പറഞ്ഞത്.
Post by Joy Mathew.