ജ്യോത്സനയ്ക്ക് സംഗീത സംവിധായകയാവാൻ മോഹം

കമൽ ചിത്രമായ നമ്മളിലെ എന്ത് സുഖമാണീ നിലാവ് എന്ന ഗാനത്തിലൂടെ പ്രശസ്തയായ പിന്നണിഗായികയാണ് ജ്യോത്സന.
 

കമൽ ചിത്രമായ നമ്മളിലെ എന്ത് സുഖമാണീ നിലാവ് എന്ന ഗാനത്തിലൂടെ പ്രശസ്തയായ പിന്നണിഗായികയാണ് ജ്യോത്സന. നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച ഗായിക ജ്യോത്സനയ്ക്ക് പിന്നണിഗാനരംഗത്തിൽ നിന്ന് ഒരു ചുവട് മുന്നേറി സംഗീത സംവിധായകയാവാൻ മോഹം. മലയാള ചിത്രങ്ങൾക്ക് സംഗീതം പകരണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഒരു മാഗസിന് നൽകി അഭിമുഖത്തിൽ ജ്യോത്സന വെളിപ്പെടുത്തി. അടുത്തിടെ ഒരു കൃഷ്ണ ഭക്തിഗാന ആൽബത്തിന് ജ്യോത്സന സംഗീതം പകർന്നിരുന്നു. ആൽബത്തിന് സംഗീതം പകർന്നതാണ് സംഗീതസംവിധായക ആകുക എന്ന തന്റെ ആഗ്രഹം വളർത്തിയത് എന്നും ജ്യോത്സന പറഞ്ഞു.