സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍നിന്ന് ഹാസ്യതാരത്തിനുള്ള പുരസ്‌കാരം ഒഴിവാക്കരുതായിരുന്നു: സുരാജ്
സംസ്ഥാന ചലച്ചിത്ര അവാര്ഡില് മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം ഒഴിവാക്കിയതിനെതിരെ നടന് സുരാജ് വെഞ്ഞാറമ്മൂട്. പുരസ്കാരം നിലനിര്ത്തിയിരുന്നെങ്കില് അത് ഹാസ്യതാരങ്ങള്ക്ക് പ്രചോദനമാകുമായിരുന്നു. ഹാസ്യനടന് പുരസ്കാരം കൊടുക്കണമെന്നു പറയാന് താന് ആളല്ലെന്നും സുരാജ് പറഞ്ഞു.
Aug 10, 2015, 09:45 IST
ന്യൂഡല്‍ഹി: സംസ്ഥാന ചലച്ചിത്ര അവാര്ഡില് മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം ഒഴിവാക്കിയതിനെതിരെ നടന് സുരാജ് വെഞ്ഞാറമ്മൂട്. പുരസ്കാരം നിലനിര്ത്തിയിരുന്നെങ്കില് അത് ഹാസ്യതാരങ്ങള്ക്ക് പ്രചോദനമാകുമായിരുന്നു. ഹാസ്യനടന് പുരസ്കാരം കൊടുക്കണമെന്നു പറയാന് താന് ആളല്ലെന്നും സുരാജ് പറഞ്ഞു.
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച അതേവര്‍ഷം തന്നെ സുരാജിനെ സംസ്ഥാനത്ത് മികച്ച ഹാസ്യനടനായി തിരഞ്ഞെടുത്തതിനെത്തുടര്‍ന്നുണ്ടായ വിവാദത്തെ തുടര്‍ന്നാണ് ഹാസ്യ നടനുള്ള പുരസ്‌കാരം വേണ്ടെന്ന് വെച്ചത്.