സുന്ദരിയായി നസ്രിയ; കൂടെയിലെ ആദ്യഗാനം പുറത്ത്; ഗാനം കാണാം
കൊച്ചി: പൃഥ്വിരാജ്, നസ്രിയ, പാര്വതി എന്നിവര് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഞ്ജലി മേനോന് ചിത്രം കൂടെയിലെ ആദ്യ ഗാനം പുറത്തിറങ്ങി. റഫീഖ് അഹമ്മദിന്റെ വരികള്ക്ക് ഈണമിട്ടിരിക്കുന്നത് രഘു ദീക്ഷിതാണ്. ആന് ആമിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. കഴിഞ്ഞ നാല് വര്ഷമായി സിനിമയില് നിന്ന് മാറി നില്ക്കുകയായിരുന്നു നസ്രിയ. കൂടെയിലൂടെ വലിയ തിരിച്ചുവരവാണ് ആരാധകര് പ്രതീക്ഷിക്കുന്നത്.
ചിത്രത്തിലെ നായകനായ പൃഥ്വിരാജിന്റെ സഹോദരിയായിട്ടാണ് നസ്രിയ വേഷമിടുന്നത്. പാര്‍വതിയായിരിക്കും നായിക. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ലിറ്റില്‍ സ്വയമ്പാണ്. പറവയ്ക്ക് ശേഷം ലിറ്റില്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണ് കൂടെ
ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് എം.ജയചന്ദ്രനും രഘു ദീക്ഷിത്തും ചേര്‍ന്നാണ്. സംവിധായകന്‍ രഞ്ജിത്ത്, ബോളിവുഡ് താരം അതുല്‍ കുല്‍ക്കര്‍ണി, സിദ്ധാര്‍ത്ഥ് മേനോന്‍, റോഷന്‍ മാത്യു തുടങ്ങിയവരാണ് ‘കൂടെ’യിലെ മറ്റു പ്രധാന താരങ്ങള്‍. രജപുത്ര ഫിലിംസിന്റെ ബാനറില്‍ എം. രഞ്ജിത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജൂലൈ 6ന് ചിത്രം തിയ്യേറ്ററുകളിലെത്തും.
വീഡിയോ കാണാം..