പുലിമുരുകനെ ട്രോളുന്ന വീഡിയോ ഷെയര്‍ ചെയ്ത് കസബയുടെ നിര്‍മാതാവ്; പോസ്റ്റില്‍ മോഹന്‍ലാല്‍ ആരാധകരുടെ പൊങ്കാല

പുലിമുരുകനെ ട്രോള് ചെയ്യുന്ന വീഡിയോ ഷെയര് ചെയ്ത് മമ്മൂട്ടി ചിത്രമായ കസബയുടെ നിര്മാതാവും ഗുഡ് വില് എന്റര്ടെയിന്മെന്റ് എന്ന നിര്മാണക്കമ്പനിയുടെ ഉടമയുമായ ജോബി ജോര്ജ്. കുറേ കുറേ തള്ളും അതിലേറെ കോപ്പിയടിയും ചേര്ന്നാല് ഒരു ലാല് മുവീ ആയി എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര് ചെയ്തിരിക്കുന്നത്.
 

കൊച്ചി: പുലിമുരുകനെ ട്രോള്‍ ചെയ്യുന്ന വീഡിയോ ഷെയര്‍ ചെയ്ത് മമ്മൂട്ടി ചിത്രമായ കസബയുടെ നിര്‍മാതാവും ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റ് എന്ന നിര്‍മാണക്കമ്പനിയുടെ ഉടമയുമായ ജോബി ജോര്‍ജ്. കുറേ കുറേ തള്ളും അതിലേറെ കോപ്പിയടിയും ചേര്‍ന്നാല്‍ ഒരു ലാല്‍ മുവീ ആയി എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

പുലിമുരുകനിലെ തീം സോംഗായ മുരുകാ മുരുകാ പുലിമുരുകാ എന്ന ഗാനം ഉഡുരാജമുഖി എന്ന തുടങ്ങുന്ന ഭക്തിഗാനത്തിന്റെ കോപ്പിയടിയാണെന്നാണ് വീഡിയോയില്‍ ആരോപിക്കുന്നത്. റോക്ക് ആന്‍ഡ് റോള്‍ എന്ന ചിത്രത്തില്‍ സംഗീത സംവിധായകനായ മോഹന്‍ലാല്‍ മറ്റൊരു ഗാനം അനുകരിച്ച് പാട്ടുണ്ടാക്കുകയും നായികയായ ലക്ഷ്മി റായിയെ പഠിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന രംഗമാണ് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്.

മോഹന്‍ലാലിനെ ട്രോള്‍ ചെയ്ത് മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മാതാവ് രംഗത്തെത്തിയത് ലാല്‍ ആരാധകരെ പ്രകോപിതരാക്കിയിട്ടുണ്ട്. പോസ്റ്റിനു താഴെ ലാല്‍ ആരാധകര്‍ പൊങ്കാലയുമായി എത്തിയിട്ടുണ്ട്. പുലിമുരുകനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയിലെത്തിയവരെയെല്ലാം അസഭ്യവര്‍ഷം നടത്തിയ ആരാധകര്‍ ജോബി ജോര്‍ജിനെയും വെറുതെ വിടാന്‍ ഭാവമില്ല. ജോ ആന്‍ഡ് ദി ബോയ്, ആന്‍ മരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങളുടെയും നിര്‍മാതാവാണ് ജോബി.

പോസ്റ്റ് കാണാം

allowfullscreen