പ്രേമം ടീമിന് മമ്മൂട്ടിയുടെ പിന്തുണ

പ്രേമം ടീമിന് പിന്തുണ പ്രഖ്യാപിച്ച് നടൻ മമ്മൂട്ടി രംഗത്ത്. പ്രേമത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്ന സാഹചര്യത്തിലാണ് അൻവർ റഷീദിനും സംഘത്തിനും പിന്തുണ പ്രഖ്യാപിച്ച് മമ്മൂട്ടി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പൈറസി നിർത്തണമെന്ന ശക്തമായ ആവശ്യമാണ് മമ്മൂട്ടി മുന്നോട്ടുവെയ്ക്കന്നത്.
 

കൊച്ചി: പ്രേമം ടീമിന് പിന്തുണ പ്രഖ്യാപിച്ച് നടൻ മമ്മൂട്ടി രംഗത്ത്. പ്രേമത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്ന സാഹചര്യത്തിലാണ് അൻവർ റഷീദിനും സംഘത്തിനും പിന്തുണ പ്രഖ്യാപിച്ച് മമ്മൂട്ടി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പൈറസി നിർത്തണമെന്ന ശക്തമായ ആവശ്യമാണ് മമ്മൂട്ടി മുന്നോട്ടുവെയ്ക്കന്നത്. ആശയങ്ങളും സിനിമകളും മോഷ്ടിക്കരുത്. അവയ്ക്ക് ആവശ്യമായ പ്രതിഫലം നൽകണമെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. അൽഫോൻസ് പുത്രനും നിവിൻ പോളിയും ഉൾപ്പെടെ ടീമിന് ആശംസകളും മമ്മൂട്ടി അറിച്ചു.

അതിനിടെ പ്രേമം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് ആന്റി പൈറസി സെൽ ഒരു ക്യാമറമാനെ ചോദ്യം ചെയ്തു. കൂടാതെ സെൻസർ ബോർഡ് അംഗങ്ങളെയും ചിത്രം എഡിറ്റ് ചെയ്ത സ്റ്റുഡിയോ അധികൃതരെയും ചോദ്യം ചെയ്തതായും വിവരമുണ്ട്.