നിരൂപണങ്ങള്‍ നീക്കല്‍: കമലിനോട് ചോദ്യങ്ങളുമായി മനീഷ് നാരായണന്‍

ആമിയെക്കുറിച്ചുള്ള വിമര്ശനങ്ങള് സോഷ്യല് മീഡിയയില് നിന്ന് അപ്രത്യക്ഷമായ സംഭവത്തില് സംവിധായകന് കമലിനോട് ചോദ്യങ്ങളുമായി ചലച്ചിത്ര നിരൂപകന് മനീഷ് നാരായണന്. നെഗറ്റീവ് റിവ്യൂ എഴുതി വില പേശിയ മാധ്യമങ്ങളുടെ പേര് പറയാന് ചലച്ചിത്ര അക്കാദമി ചെയര്മാന് കൂടിയായാ കമല് മടിക്കുന്നതെന്തിനാണെന്ന് മനീഷ് ചോദിക്കുന്നു. പ്രേമം എന്ന സിനിമയെ മുമ്പ് ഒരു വേദിയില് വിമര്ശിച്ച കമല് അതിന്റെ രാഷ്ട്രീയത്തെയാണ് വിമര്ശിച്ചതെന്ന് പറഞ്ഞിരുന്നു. സെലക്ടീവ് ആവിഷ്കാര സ്വാതന്ത്യത്തെക്കുറിച്ചാണോ കമല് വാചാലനാകുന്നതെന്ന ചോദ്യവും മനീഷ് ഉന്നയിക്കുന്നു.
 

ആമിയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് അപ്രത്യക്ഷമായ സംഭവത്തില്‍ സംവിധായകന്‍ കമലിനോട് ചോദ്യങ്ങളുമായി ചലച്ചിത്ര നിരൂപകന്‍ മനീഷ് നാരായണന്‍. നെഗറ്റീവ് റിവ്യൂ എഴുതി വില പേശിയ മാധ്യമങ്ങളുടെ പേര് പറയാന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായാ കമല്‍ മടിക്കുന്നതെന്തിനാണെന്ന് മനീഷ് ചോദിക്കുന്നു. പ്രേമം എന്ന സിനിമയെ മുമ്പ് ഒരു വേദിയില്‍ വിമര്‍ശിച്ച കമല്‍ അതിന്റെ രാഷ്ട്രീയത്തെയാണ് വിമര്‍ശിച്ചതെന്ന് പറഞ്ഞിരുന്നു. സെലക്ടീവ് ആവിഷ്‌കാര സ്വാതന്ത്യത്തെക്കുറിച്ചാണോ കമല്‍ വാചാലനാകുന്നതെന്ന ചോദ്യവും മനീഷ് ഉന്നയിക്കുന്നു.

ആമിയെക്കുറിച്ച് മോശം റിവ്യൂകളുമായി മലയാളത്തിലെ കുറച്ച് പ്രമുഖ മാധ്യമങ്ങള്‍ വരികയും മാറ്റണമെങ്കില്‍ പണം തരണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തെന്നായിരുന്നു ആമിയുടെ ഒഫീഷ്യല്‍ പേജില്‍ ഞായറാഴ്ച പ്രത്യക്ഷപ്പെട്ട കുറിപ്പ്. നെഗറ്റീവ് എഴുതി വിലപേശിയവര്‍ക്ക് വഴങ്ങാതെ ഫേസ്ബുക്കിന്റെ സഹായം തേടിയ നിര്‍മാതാവില്‍ തെറ്റുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നുന്നു.

മനീഷിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആമിയെക്കുറിച്ചുള്ള ആസ്വാദനങ്ങള്‍/നിരൂപണങ്ങള്‍/ ഫേസ്ബുക്ക് കുറിപ്പുകള്‍/വിമര്‍ശനങ്ങള്‍ നീക്കം ചെയ്ത സംഭവത്തില്‍ സംവിധായകന്‍ കമലും, ആമി ഒഫീഷ്യല്‍ പേജും ഉയര്‍ത്തുന്ന ആരോപണം എട്ടോളം പ്രമുഖ മാധ്യമങ്ങള്‍/ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ 25000 മുതല്‍ 50,000 വരെ നല്‍കിയാല്‍ സിനിമയെക്കുറിച്ച് നന്നായിട്ടെഴുതാം അല്ലെങ്കില്‍ വിമര്‍ശിക്കും എന്ന് പറഞ്ഞതായാണ്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന സുപ്രധാന പദവിയിലുള്ള ആളാണ് കമല്‍. സിനിമയെ പിന്തുണയ്ക്കണമെങ്കില്‍ പണം വേണം അല്ലെങ്കില്‍ മോശമായി എഴുതുമെന്ന് ഭീഷണിപ്പെടുത്തിയ മാധ്യമങ്ങളുടെ പേര് പറയാന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയ താങ്കള്‍ക്ക് എന്തിനാണ് മടി?

ആമി 12 കോടിയുടെ സിനിമയാണെന്നും നിര്‍മ്മാതാവ് അധ്വാനിച്ചുണ്ടാക്കിയ പണമെന്നും ചാനല്‍ ചര്‍ച്ചയില്‍ അങ്ങ് പറയുന്നത് കണ്ടു. മുന്‍പൊരു പൊതുവേദിയില്‍ താങ്കള്‍ പ്രേമം എന്ന സിനിമയെ വിമര്‍ശിച്ചിരുന്നില്ലേ? ആ സിനിമയുടെ രാഷ്ട്രീയത്തെയാണ് വിമര്‍ശിച്ചതെന്ന് അത് ഫേസ്ബുക്കില്‍ ആയിരുന്നില്ലെന്നും പറയുന്നു. സെലക്ടീവ് ആവിഷ്‌കാര സ്വാതന്ത്യത്തെക്കുറിച്ചാണോ താങ്കള്‍ വാചാലനാകുന്നത്?

ആമി തന്റെ പ്രൊഡക്ട് ആണെന്നും അത് എങ്ങനെ വില്‍ക്കണമെന്ന് താന്‍ തീരുമാനിച്ചോളുമെന്നും നിര്‍മ്മാതാവ് അറിയിച്ചെന്ന് കമല്‍. ഓക്കെ, intellectual property നിയമത്തിന്റെ പിന്തുണയോടെ ഫേസ്ബുക്കിനെ ഉപയോഗിച്ച് ആമി വിമര്‍ശനങ്ങള്‍ നീക്കം ചെയ്ത/ പലരുടെയും അക്കൗണ്ട് ആക്സസ് ബ്ലോക്ക് ചെയ്ത നടപടിയെ താങ്കള്‍ പിന്തുണയ്ക്കുന്നുണ്ടോ? അതോ നിര്‍മ്മാതാവിന് ഒപ്പമാണോ താങ്കള്‍? അസഹിഷ്ണുതയുടെ പേരിലുള്ള ആക്രമണം നേരിട്ട ആളാണ് താങ്കള്‍. റിവ്യൂ റിമൂവ് ചെയ്തതിനെ വിമര്‍ശിച്ച അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തതിട്ടുണ്ട്. ഇവരോട് ഐക്യപ്പെടുമോ കമല്‍ സാര്‍?

വിനോദ് മങ്കരയുടെ വിമര്‍ശനം വേറെന്തോ പ്രതികാരമെന്ന് താങ്കള്‍ വിശ്വസിക്കുന്നു, പോട്ടെ, അങ്ങനെയെങ്കില്‍ മംഗളം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ഇ വി ഷിബുവിന്റെ നിരൂപണം ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്തത്, സിനിമാ ഗ്രൂപ്പുകളിള്‍ മറ്റ് പലരുടെയും വിമര്‍ശനങ്ങള്‍ റിമൂവ് ചെയ്തത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് അംഗീകരിക്കാനാകുമോ?

പണം വാങ്ങി എല്ലാ സിനിമകളെയും ഒരു പോലെ വാഴ്ത്തുന്ന പേജുകളും,വെബ്സൈറ്റുകളും, മാധ്യമങ്ങളുണ്ട്. അത് ചലച്ചിത്രമേഖലയുടെ സമ്പൂര്‍ണ പിന്തുണയിലാണ് വളര്‍ന്നതെന്ന കാര്യം മറക്കരുത്. നിരൂപണമെഴുതുമ്പോള്‍ സിനിമയെന്ന മാധ്യമത്തെക്കുറിച്ചുള്ള ബോധ്യം വേണമെന്ന് ശഠിക്കുന്നതില്‍ തെറ്റ് പറയാനാകില്ല. പക്ഷേ ആസ്വാദനത്തിലെ അതൃപ്തി പ്രകടിപ്പിക്കാന്‍ സിനിമാ നിരൂപകനായിരിക്കണമെന്ന് പറയുന്നതെങ്ങിനെ? അങ്ങനെയെങ്കില്‍ സിനിമയെക്കുറിച്ച് നാല് വരി നല്ലത് ആര് എഴുതിയാലും അത് ഒഫീഷ്യല്‍ പേജില്‍ അത് ഷെയര്‍ ചെയ്യുന്നതിന് മുമ്പും സിനിമയെക്കുറിച്ച് അക്കാദമിക് ബോധമുള്ളയാളാണോ നല്ലത് എഴുതിയെന്ന് നോക്കേണ്ടതില്ലേ?