‘എനിക്കറിയാം ഞാന്‍ നിന്നെ സ്‌നേഹിക്കുന്നെന്ന് നിനക്കറിയാമെന്ന്’; ഭാവനയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മഞ്ജു വാര്യര്‍

ചലച്ചിത്രതാരം ഭാവനയ്ക്ക് ജന്മദിനാശംസകള് നേര്ന്ന് മഞ്ജു വാര്യര്.
 

ചലച്ചിത്രതാരം ഭാവനയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മഞ്ജു വാര്യര്‍. ‘എനിക്കറിയാം, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാമെന്ന്’ എന്നാണ് മഞ്ജു വാര്യര്‍ ഭാവയ്ക്ക് ആശംസയായി കുറിച്ചിരിക്കുന്നത്. ഭാവനയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും മഞ്ജു വാര്യരുടെ ആശംസാ പോസ്റ്റിലും നിരവധി പേരാണ് ഭാവനയ്ക്ക് ആശംകളുമായി എത്തുന്നത്.

https://www.facebook.com/theManjuWarrier/photos/a.265890360285299/1046077182266609/?type=3&theater

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കന്നട നിര്‍മാതാവായ നവീനുമായുള്ള വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് അകന്നു നിന്നിരുന്ന ഭാവന ഈ വര്‍ഷം തിരിച്ചു വരവ് നടത്തിയിരുന്നു. 96 എന്ന സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രത്തിന്റെ കന്നട പതിപ്പില്‍ ഗണേഷിന്റെ നായികയായാണ് ഭാവന തിരിച്ചെത്തിയത്. 96ല്‍ തൃഷ അവതരിപ്പിച്ച കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്.