ദീലീഷ് പോത്തന്‍ കേന്ദ്ര കഥാപാത്രമായ ഷോര്‍ട്ട് ഫിലിം ‘മിഡ് നൈറ്റ് റണ്‍’ ഇന്ത്യന്‍ പനോരമയിലേക്ക്; മലയാളത്തില്‍ നിന്ന ആറു ചിത്രങ്ങള്‍

ദിലീഷ് പോത്തനെ കേന്ദ്ര കഥാപാത്രമാക്കി രമ്യാ രാജ് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം മിഡ് നൈറ്റ് റണ് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഇന്ത്യന് പനോരമ വിഭാഗത്തില് പ്രദര്ശിപ്പിക്കും. നോണ് ഫീച്ചര് വിഭാഗത്തിലാണ് സിനിമ പ്രദര്ശിപ്പിക്കുക. ഇതേ കാറ്റഗറിയില് ഷിനോയ് ജേക്കബ് സംവിധാനം ചെയ്തിരിക്കുന്ന സ്വോര്ഡ് ഓഫ് ലിബര്ട്ടി, വിനോദ് മങ്കരയുടെ ലാസ്യം എന്നീ മലയാള ചിത്രങ്ങളും പ്രദര്ശിപ്പിക്കും. ദിലീഷ് പോത്തന്, ചേതന് ജയലാല് എന്നിവരാണ് മിഡ് നൈറ്റ് റണ്ണിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബി.ടി അനില് കുമാറിന്റേതാണ് കഥ. സതീഷ് എരിയാലത്ത് നിര്മ്മാണം നിര്വ്വഹിച്ച ചിത്രം നിരവധി ഇന്റര്നാഷണല് ഫിലിം ഫെസ്റ്റിവലുകളില് പ്രദര്ശിപ്പിച്ചിട്ടുണ്ട്.
 

കൊച്ചി: ദിലീഷ് പോത്തനെ കേന്ദ്ര കഥാപാത്രമാക്കി രമ്യാ രാജ് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം മിഡ് നൈറ്റ് റണ്‍ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. നോണ്‍ ഫീച്ചര്‍ വിഭാഗത്തിലാണ് സിനിമ പ്രദര്‍ശിപ്പിക്കുക. ഇതേ കാറ്റഗറിയില്‍ ഷിനോയ് ജേക്കബ് സംവിധാനം ചെയ്തിരിക്കുന്ന സ്വോര്‍ഡ് ഓഫ് ലിബര്‍ട്ടി, വിനോദ് മങ്കരയുടെ ലാസ്യം എന്നീ മലയാള ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ദിലീഷ് പോത്തന്‍, ചേതന്‍ ജയലാല്‍ എന്നിവരാണ് മിഡ് നൈറ്റ് റണ്ണിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബി.ടി അനില്‍ കുമാറിന്റേതാണ് കഥ. സതീഷ് എരിയാലത്ത് നിര്‍മ്മാണം നിര്‍വ്വഹിച്ച ചിത്രം നിരവധി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഷാജി എന്‍ കരുണിന്റെ ഓള് ആയിരിക്കും ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രം. ഷെയ്ന്‍ നിഗം നായകനാകുന്ന ചിത്രത്തില്‍ എസ്തര്‍ ആണ് നായിക. ടി.ഡി രാമകൃഷ്ണനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എസ്.പി ശ്രീകുമാര്‍, കനി കുസൃതി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രാങ്ങളെ അവതരിപ്പിക്കുന്നത്. ഫീച്ചര്‍ ഫിലിം കാറ്റഗറിയില്‍ മലയാളത്തില്‍ നിന്ന് 6 സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. ഓള് കൂടാകെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ, രഹീം കാദറിന്റെ മക്കന, സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ, എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം എന്നിവയും പ്രദര്‍ശിപ്പിക്കും.